മേജർ രവി, മോഹൻലാൽ കൂട്ടുകെട്ടിലെ സൂപ്പർഹിറ്റ് ചിത്രം ആയിരുന്നു ‘കുരുക്ഷേത്ര’,ഈ ചിത്രം നിർമിച്ചത് സന്തോഷ് ദാമോദരൻ ആയിരുന്നു. ഇപ്പോൾ ആ ചിത്രത്തിനിടയിൽ  സംഭവിച്ച കാര്യത്തെ കുറിച്ച് തുറന്നു പറയുകയാണ്  നിർമാതാവ് സന്തോഷ് ദാമോദരൻ. ആ ചിത്രത്തിനിടയിൽ ഒരു  വലിയ അപകടം സംഭവിച്ചിരുന്നു. മേജർ രവിയും താനും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ആയിരുന്നു കുരുക്ഷേത്ര.

ചിത്രത്തിന് വേണ്ടി ഞങ്ങൾ ഒരുമിച്ചു  കാർഗിലിൽ ലൊക്കേഷൻ കാണാൻ പോയിരുന്നു, അതിനു ശേഷം ചിത്രത്തിന്റെ  തിരക്കഥ എഴുതാൻ തീരുമാനിച്ചു, പിന്നീട് ചിത്രത്തിലെ നടന്മാരായ മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കു അട്വവാൻസ്‌ കൊടുക്കുകയും ചെയ്യ്തു. പിന്നീട് ആർമി ചീഫുമായി നല്ല ബന്ധം സഥാപിക്കുവാൻ കഴിഞ്ഞു. സിനിമയിൽ ഉപയോഗിച്ച തോക്കുകളും മിസൈലുകളും ഒക്കെ ഒറിജിനൽ ആയിരുന്നു. ഒരുപാട് റിസ്ക് ഉണ്ടായിരുന്നു. ബോർഡറിന് സമീപം ആയിരുന്നു ഷൂട്ട്. അവിടെ എപ്പോഴും ഫയറിങ് ഉള്ളതായിരുന്നു. ആ വെടിവെപ്പുകൾക്കിടയിലാണ് നമ്മളുടെ ഷൂട്ടിങ്ങും നടകുന്നത്.

നമ്മൾ പെർമിഷൻ എടുത്തിട്ടുണ്ടെങ്കിലും അവർ അത് അറിയണമെന്നില്ലല്ലോ, ഒരു ഗൺഫയറിൽ ഫയർ തിരിച്ചുവന്ന് അടിക്കുകയൊക്കെ ചെയ്തിരുന്നു. ഞങ്ങൾ മുഴുവൻ ക്രൂവും തീരേണ്ടതായിരുന്നു. മോഹൻലാൽ ഉൾപ്പെടെ ഉണ്ടായിരുന്നു,ഒറിജിനൽ മിലിട്ടറിക്കാരെയാണ് പകുതിയും ഉപയോഗിച്ചത്. അവരാണ് അതൊക്കെ പ്രവർത്തിപ്പിച്ചത്,ഇതിന്റെ ഷൂട്ടിംഗ് 14  ദിവസം ഉണ്ടായിരുന്നു. ശരിക്കും ടെൻഷൻ പിടിച്ചായിരുന്നു ഈ ചിത്രം ഞങൾ ചെയ്യ്തത് സന്തോഷ് ദാമോദർ പറയുന്നു.