ബാല താരമായി മലയാള സിനിമയിൽ എത്തിയ താരം ആണ് മഞ്ജിമ മോഹൻ. താരം ഇപ്പോൾ വിവാഹിതയാകുകയാണ്. നടൻ കർത്തികിന്റെ മകൻ ഗൗതം കാർത്തിക് ആണ് വരൻ, ഗൗതമും ഒരു നടൻ ആണ്, ഇരുവരും നീണ്ട പ്രണയത്തിനു ശേഷം ഈ  മാസം 28  നെ വിവാഹിതരാകാൻ പോകുകയാണ്. കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിലാണ് മഞ്ജിമ ഈ വിവാഹ തീയതിയെ കുറിച്ചു സംസാരിച്ചത്.


സ്വകാര്യമായ ചടങ്ങിലാണ് വിവാഹം നടക്കുന്നതെന്ന് ​ഗൗതം പറഞ്ഞു. മറ്റൊരു സംസ്ഥാനത്ത് നിന്ന് സിനിമാ മേഖലയിലേക്ക് വരുമ്പോൾ സ്വീകാര്യത ലഭിക്കുമോ എന്ന ഭയം ഉണ്ടാവും. പക്ഷെ ആദ്യ സിനിമ മുതൽ എനിക്ക് ആ സ്നേഹവും പിന്തുണയും ലഭിക്കുന്നുണ്ട്. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പോവുമ്പോഴും അത് തുടരുമെന്ന് പ്രതീക്ഷിക്കുന്നെന്നും മഞ്ജിമ പറഞ്ഞു,ഞാൻ ആണ് മഞ്ജിമയ്ക്ക് പ്രൊപ്പോസ് ചെയ്യ്തത് എന്നാൽ എന്നിൽ ഭയം ഉണ്ടായിരുന്നു കാരണം അവൾ രണ്ടു ദിവസം  കഴിഞ്ഞാണ് ഓക്കേ പറഞ്ഞത് ഗൗതം പറയുന്നു.
അങ്ങനെ ഇപ്പോൾ വിവാഹത്തിൽ കടന്നിരിക്കുകയാണ്, നമ്മളുടെ ജീവിത പങ്കാളി നമ്മളെ  ഒരു യാതാർത്ഥ പുരുഷൻ ആക്കി തീര്ക്കുമെന്നു എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് സത്യത്തിൽ അതുപോലെ തന്നെയാണ് സംഭവിച്ചതും, മഞ്ജിമ കാരണം ആണ് ഞാൻ ഈ രീതിയിലേക്ക് മാറിയത്. ഗൗതം  കാർത്തിക് പറയുന്നു .