നടൻ ധർമജനെതിരെ വഞ്ചന കുറ്റത്തിന് പോലീസ് കേസെടുത്തു. ധര്‍മൂസ് ഫിഷ് ഹബ് എന്ന ബിസ്സിനെസ്സ് സ്ഥാപനത്തിന്റെ മറവിൽ 43ലക്ഷം രൂപ തട്ടിയെടുത്തു എന്ന് കാണിച്ചു. മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാര്‍ നല്‍കിയ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. ധര്‍മജന്‍ ഉള്‍പ്പടെ 11 പേര്‍ക്കെതിരെയാണ് പരാതി. എറണാകുളം സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് കേസ് രെജിസ്റ്റർ ചെയ്യാതിരുന്നതിനെ തുടർന്ന് എറണാകുളം സിജെഎം കോടതി മുഖേനയാണ് കേസെടുത്തിരിക്കുന്നത്.അമേരിക്കയിലുള്ള കമ്പനിയില്‍ ഡേറ്റാ സയന്‍റിസ്റ്റായി ജോലി ചെയ്തിരുന്ന  ആസിഫ് ബിസിനസ് ചെയ്യുന്നതിന് രണ്ടായിരത്തി പതിനെട്ടിന്  കേരളത്തിലെത്തുകയും രണ്ടാം പ്രതിയായ സുഹൃത്തു വഴി ധര്‍മജന്‍ ബോള്‍ഗാട്ടിയെ പരിചയപ്പെടുന്നതും, എം ജി റോഡിൽ വെച്ചുള്ള   കണ്ടുമുട്ടലിൽ കോതമംഗലത്ത് ധര്‍മൂസ് ഫിഷ് ഹബ് ഫ്രാഞ്ചൈസി വാഗ്ദാനം നല്‍കുയും പതിനായിരം രൂപ കൈ പറ്റുകയും ചെയ്യ്തു.


പലപ്പോഴായി ബസ്സിനെസ്സുമായി ബന്ധ പെട്ട് 43,30,587 രൂപ ബാങ്ക് വഴി കൈ മാറിയെന്നും പരാതിക്കാരൻ പറയുന്നു. ആ തെളിവുകൾ ഏലാം തന്ന് കോടതിയിൽ പരതിക്കാരൻ കൈ മാറിയിട്ടുണ്ട്. മൂവാറ്റു പുഴയിൽ തുടങ്ങിയ മൽസ്യ വിതരണം ധര്‍മൂസ് ഹബ് ഫ്രാഞ്ചൈസിയിലേക്ക് ആദ്യ ഘട്ടത്തില്‍ കൃത്യമായി നടത്തിയെങ്കിലും പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് നിർത്തിവെച്ചിരുന്നു. ഇതോടു ബിസ്സിനെസ്സ് പൊട്ടുകയും , സാമ്പത്തികമായി വലിയ നഷ്ട്ടം ഉണ്ടാകുകയും ചെയ്യ്തു. പിന്നീട് ഫ്രാഞ്ചൈസിക്കു വേണ്ടി പല്ലപ്പോഴും തുകകൾ കൈ പറ്റിയിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു. പരാതിയിൽ പലപ്പോഴും ധർമജനെ സ്റ്റേഷനിൽ വിളിപ്പിച്ചാലും നടൻ മറ്റു സുഹൃത്തുക്കലെ ആണ് വിട്ടിരുന്നത്. തന്റെ സ്വാധീനം ഉപയോഗിച്ചു കേസ് അട്ടിമറിക്കാൻ നോക്കിയെന്നും പറയുന്നു. എന്നാൽ  പണം തട്ടിയെന്ന പരാതി വ്യാജമാണെന്നും ധര്‍മജന്‍റെ ബിസിനസ് പങ്കാളിയും കേസില്‍ രണ്ടാം പ്രതിയുമായ കിഷോര്‍ കുമാര്‍ പറയുന്നു.