ജിത്തു ജോസഫ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഉടലെടുത്ത ഒരു ചിത്രം ആയിരുന്നു ‘ദൃശ്യം’, ഇന്നും അതിന്റെ നിഗൂഢതകൾ അറിയാൻ പ്രേക്ഷകർ വളരെ ആവേശത്തോടു കാത്തിരിക്കുകയാണ് ,ഇപ്പോൾ ദൃശ്യം 3  എന്ന ചിത്രത്തെ കുറിച്ചു൦, മോഹൻലാൽ എന്ന നടനെ കുറിച്ചും തുറന്നു പറയുകയാണ് ജിത്തു ജോസഫ് ഒരു അഭിമുഖത്തിലൂടെ . ദൃശ്യം ഒന്നാം ഭാഗത്തിന്റെ ഷൂട്ടിങ് നടന്നപ്പോൾ തന്നെ ലാലേട്ടനെ ഒരു താല്പര്യം ഇല്ലാത്തതുപോലെ ആയിരുന്നു എന്നാൽ ചിത്രം എഡിറ്റ് ചെയ്യ്തു കഴിഞ്ഞപോൾ മനസിലായി അദ്ദേഹത്തിന്റെ എക്സ്പീരിയൻസ് ആണെന്ന് ജിത്തു ജോസഫ് പറയുന്നു.

ദൃശ്യം  3  യിൽ  ഇനിയെങ്കിലും ആ രഹസ്യം പുറത്തു വിടുമോ എന്ന  അവതാരകന്റെ ചോദ്യത്തിന് ജിത്തു പറയുന്നത് തൻറെ കൈയിൽ ഒരു ക്ലൈമാക്സ് ഐഡിയ ഉണ്ട്. അങ്ങനെ ഒരു  ലക്ഷ്യത്തോടെ ആണ് താൻ ദൃശ്യം 3 യിലേക്ക് എത്തുന്നത്. ദൃശ്യം 2 ലെ  ക്ളൈമസ് സീൻ തന്നെ അങ്ങനെ  ക്ലോസെ ചെയ്യാൻ കാരണം അതിന്റെ മുൻതുടക്കം കണ്ടു കൊണ്ട് തന്നെയാണ് ജിത്തു പറയുന്നു.

ദൃശ്യം 3  യിലെ രഹസ്യം രഹസ്യമായി തന്നെ ഇരിക്കട്ടെ അതല്ലേ നല്ലതു ഒരു പുഞ്ചിരിയോട് അദ്ദേഹം പറഞ്ഞു, മോഹൻലാലിനെ കുറിച്ച് പറയുകയെണെങ്കിൽ തന്റെ കഥാപാത്രം ഭംഗി ആക്കുന്നതിനൊപ്പം തന്നെ മറ്റു കഥാപാത്രങ്ങളെയും ചിട്ടയാക്കി എടുക്കാൻ അദ്ദേഹം ശ്രെമിക്കാറുണ്ട്, സെറ്റിൽ എത്തിയയിൽ എല്ലാവരുടയും മാനസികാവസ്ഥ അറിഞ്ഞു പ്രവർത്തിക്കുന്ന ഒരു നടൻ തന്നെയാണ് മോഹൻലാൽ, അദ്ദേഹം ഒരു സിനിമയുടെ ഒരുപാടു ലോജിക്കുകൾ നോക്കിക്കാണുന്ന ഒരു അതുല്യ നടൻ തന്നെയാണ് ജിത്തു ജോസഫ് പറയുന്നു. എന്തായലും ദൃശ്യം 3  യുടെ വരവിനായി കാത്തിരുക്കുകയാണ് സിനിമാപ്രേമികൾ എല്ലാം തന്നെ.