സംസ്ഥാനത്ത് എങ്ങും എ ഐ ക്യാമറകൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു . എങ്കിലും എ ഐ ക്യാമറകളെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതകൾ ഇന്നും ബാക്കിയാണ് . എ ഐ ക്യാമറയുടെ നിര്മാണചെലവുകളും ഇതിന്റെ സ്വകാര്യ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളും ഇന്നും പൊതു ജനത്തിന് ലഭിച്ചിട്ടില്ല . അതിനാൽ തന്നെ പൊതു സമൂഹത്തിനു ഇന്നും എ ഐ ക്യാമറയോടുള്ള എതിർപ്പ് നിലനിൽപ്പുണ്ട് .

നിയമ ലംഘനം തടയാൻ വെച്ചിട്ടുള്ള ഈ നടപടികൾക്കെതിരെയോ എ ഐ ക്യാമറയ്ക്ക് എതിരെയോ കേരളത്തിലെ ജനങ്ങൾ ഒന്നും എതിരല്ല .എന്നാല് ഇവ വന്ന മാർഗത്തിനും പിന്നിൽ നിന്ന് ജനങ്ങളെ വഞ്ചിച്ച് കാശുണ്ടക്കുന്നവരോടും ആണ് ജനങ്ങൾക്ക് പ്രതിഷേധം.മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ ആണ് ക്യാമറയ്ക്ക് 100 മീറ്റർ അകലെ ഒരു സൂചന ബോർഡ് സ്ഥാപിച്ചത്.സൂക്ഷിക്കുക പിണറായി സർക്കാരിൻ്റെ അഴിമതി ക്യാമറയിലെക്ക് ഇനി 100 മീറ്റർ ദൂരം എന്നാണ് വഴിയരികിൽ സ്ഥാപിച്ച സൂചന ബോർഡിൽ പറഞ്ഞിരിക്കുന്നത്.

നിയമം ലംഘിക്കുന്നതിനും പിഴ ഇടാകുന്നതും തെറ്റല്ല പക്ഷെ നമ്മൾ അടയ്ക്കുന്ന തുകയുടെ 60%വും ഒരു സ്വകാര്യ തട്ടിപ്പു കമ്പനിക്ക് ആണ് കിട്ടുന്നത് . അതും പിണറായിയുടെ മകന്റെ ഭാര്യ പിതാവിൻ്റെ പേരിൽ ഉള്ള സ്വകാര്യ കമ്പനിക്ക്. ഇതിനോട് ആണ് ജനങ്ങള്ക്ക് വിയോജിപ്പ് എന്നും ഇവർ കൂട്ടിച്ചേർത്തു. 2017ഇൽ 51 കോടി ബഡ്ജറ്റ് ഇട്ട പദ്ധതി 2023 ൽ ചെയ്തപ്പോൾ ചിലവായി എന്ന് പറയുന്നത് 213 കോടിയാണ്. മൈൻറ്റന്റൻസ് ആയി വേറെ 63 കോടിയും. ഇതെല്ലാം പൗരന്മാർ കൊടുക്കുന്ന നികുതി പൈസ ആണ് എന്നും ഈ കൊള്ളയ്ക്ക് എതിരെയാണ് ഇപ്പോൾ ഈ ബോർഡ് എന്നും ഇവർ പറയുന്നു .