‘എൻറെ ബിഗ് ഡെ’ എന്ന് കുറിച്ചുകൊണ്ടാണ് ഏതാനും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചുകൊണ്ടാണ് ഈ വാർത്ത പറഞ്ഞത് . മോതിരം മാറിയതിന്റേയും,നിശ്ചയം കഴി‍ഞ്ഞതിന്റേയും ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.വരന്റെ മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങൾ മാത്രമാണ് സോനാക്ഷി പങ്കുവെച്ചത്.ആരാണ് വരനെന്നത് താരം വെളിപ്പെടുത്തിയിട്ടില്ല.

Sonakshi Sinha and Salman khan

‘എനിക്ക് വലിയ ദിവസം….. എന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്ന് യാഥാർഥ്യമാവുകയാണ്. അത് നിങ്ങളുമായി പങ്കിടാൻ എനിക്ക് കാത്തിരിക്കാനാവില്ല….’ ‘ഇത്രത്തോളം എളുപ്പമായിരുന്നുവെന്നത് വിശ്വസിക്കാനാവുന്നില്ല….’ ചിത്രങ്ങൾ പങ്കുവെച്ച് സോനാക്ഷി കുറിച്ചു.പോസ്റ്റ്ഇട്ടതിനു ശേഷം ആശംസ പ്രവാഹമാണ് സിനിമാ സുഹൃത്തുക്കളിൽ നിന്നും ആരാധകരിൽ നിന്നും താരത്തെ തേടിയെത്തുന്നത്.വരനും ഒപ്പമുള്ള ചിത്രങ്ങൾ പങ്ക്‌ വെച്ചങ്കിലും വരന്റെമുഖംഉള്ള ഫോട്ടോസ് ഇട്ടിട്ടില്ല

Sonakshi Sinha and Salman khan

സൽമാനായാണ് താരം വിവാഹം ചെയ്യുന്നത് എന്നാണ് ആരാധകർ പറയുന്നത്’അത് നടൻ സൽമാൻ ഖാന്റെ കൈകളും തോളുകളുമാണെന്ന് ഞങ്ങൾക്കറിയാം… ഒളിപ്പിച്ച് വെക്കണ്ട!’ തുടങ്ങിയ കമന്റുകളാണ് സോനാക്ഷിയുടെ പോസ്റ്റിന് ലഭിക്കുന്നത്.സൽമാനും സോനാക്ഷിയും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകൾ വന്നത് കൊണ്ടാകാം ആരാധകർ ഇങ്ങനെ ഉള്ള മറുപടികൾ പോസ്റ്റിനു കൊടുക്കുന്നത്

നടൻ സഹീർ ഇഖ്ബാലാണോ ചിത്രങ്ങളിൽ എന്ന സംശയവും പ്രകടിപ്പിച്ചിട്ടുണ്ട്സൽമാന് പുറമെ സഹീറിന്റെ പേരാണ് മുമ്പ് സോനാക്ഷിയുടെ പേരുമായി ചേർത്ത് വെച്ച് ​​ഗോസിപ്പുകൾ വന്നിട്ടുള്ളത്.ബോളിവുഡിൽ 2010 മുതലാണ് സോനാക്ഷി സജീവമായി തുടങ്ങിയത്.ആദ്യ ചിത്രത്തിലൂടെ തന്നെ സോനാക്ഷി ശ്രദ്ധിക്കപ്പെടുകയും ചെയ്തു.നടൻ ശത്രുഗ്നൻ സിൻഹയുടേയും പൂനം സിൻഹയുടേയും മകളാണ് മുപ്പത്തിനാലുകാരിയായ സൊനാക്ഷി സിൻഹ.