നമ്മൾ മനുഷ്യർക്ക് ഇടയിൽ കഴിവുള്ളവരും ബുദ്ധിയുള്ളവരും ഒക്കെയായി ഒരുപാടു പേരുണ്ട്. ചിലർക്ക് ജന്മനാ കിട്ടുന്ന കഴിവുകൾ ആയിരിക്കും ചിലർ അത് ക്രമേണ സ്വായത്തമാക്കി എടുക്കുന്നതുമാകാം. എന്തിനും മനോധൈര്യം ആത്മവിശ്വാസവും ഒക്കെ വേണം. ചിലപ്പോഴൊക്കെ കൂടെ ഉള്ളവരുടെ പിന്തുണ കൂടി ഉണ്ടായാൽ മാത്രമേ നമുക്ക് പല മേഖലകളിലും ശോഭിക്കാനാകൂ. എന്നാൽ അതുപോലെ തന്നെ ശാരീരിക മാനസിക വെല്ലുവിളികളെ അതി ജീവിച്ച് അതിശയകരമായ വിജയം കൊയ്യുന്ന ഒരുപാട് മനുഷ്യരും നമുക്ക് ഇടയിൽ ഉണ്ട്.

എല്ലാ വിധ ക്ഷമതയും ഉള്ളവരേക്കാൾ ആർജവവും ഈ കൂട്ടർക്ക് ഉണ്ടാകും എന്നതാണ് മറ്റൊരു വസ്തുത. അതിനു പ്രായഭേദവുമില്ലാ എന്നതാണ് ഏറെ അതിശയിപ്പിക്കുന്നത്. ആരെയും ആശ്രയിക്കാതെ ഉപജീവനമാർഗം പോലും സ്വന്തമായി കണ്ടെത്തുന്നവരും ഇക്കൂട്ടർക്കിടയിൽ ഉണ്ട്. ചിലരൊക്കെ മിക്ക മേഖലയിലും മികച്ച അഭിരുചി ഉള്ളവർ ആണ്. അത്തരത്തിൽ ഉള്ളവരുടെ പ്രവർത്തികളും വിനോദങ്ങളും ഒക്കെ പലപ്പോഴും നമ്മളിൽ കൗതുകം പകരാറുമുണ്ട്. അത്തരത്തിൽ മനസ്സ് കീഴടക്കുന്ന ഒരു കൊച്ചു കാപ്പിരി കുട്ടന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ ആകർഷിക്കുന്നത്. വീഡിയോയിൽ ഈ മിടുക്കൻ ക്യാമറയ്ക്ക് നേരെ ഒന്നും നോക്കുന്നില്ല.

അവൻ ചെയ്യുന്ന കാര്യത്തിൽ മാത്രം ആണ് അവന്റെ ശ്രദ്ധ മുഴുവൻ. കാൽപ്പന്തു കളിയുടെ കളിക്കൂട്ടുകാരൻ കൂടി ആയ ഈ കുട്ടി തന്റെ കാലിന്റെ ശേഷിക്കുറവ് വകവെയ്ക്കാതെ ചേട്ടന്മാരോടൊപ്പം നാട്ടിൻ പ്രദേശത്തെ മൈതാനത്ത് പന്ത് കളിക്കുകയാണ്. ചുമ്മാ കാലു കൊണ്ട് ഫുട്ബാൾ തട്ടി കളിക്കുകയല്ലാ ഈ മിടുക്കൻ അത്യാവശ്യം ഒരു പ്രൊഫൊഷണൽ ടച്ച് ഒക്കെയുണ്ട് ആളിന്റെ കളിക്ക്. ഈ ഇത്തിരി കുഞ്ഞന്റെ കളി കാണാൻ തന്നെ നല്ല രസമുണ്ട്. ഈ കാപ്പിരി കുഞ്ഞനെ കണ്ടപ്പോൾ എന്റെ മനസ്സിലേക്ക് ഓടി വന്നത് ഫുട്ബാൾ കളി പ്രമേയം ആക്കി സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ കാപ്പിരി ഫുട്ബാൾ താരത്തെ ആണ്.കണ്ടിരിക്കുന്ന കാഴ്ചക്കാരിൽ പോലും ആവേശം പകരാൻ ഈ കൊച്ചു മിടുക്കന്റെ ചലനങ്ങൾക്ക് കഴിയുന്നുണ്ട്.

ഇനി കാൽപന്ത് കളി പ്രേമികൾ അല്ലാത്തവർ പോലും ഈ കൊച്ചു കുഞ്ഞിന്റെ ആ കാൽപ്പന്തു കളി കണ്ണിമ ചിമ്മാതെ കണ്ടിരിക്കും. ഇങ്ങനെയുള്ള വീഡിയോകൾക്ക് എന്നും സാമൂഹിക മാധ്യമങ്ങളിൽ ഏറെ സ്വീകാര്യത ആണുള്ളത്. അങ്ങനെ പങ്ക് വെക്കപ്പെട്ട് ഭൂഖണ്ഡങ്ങൾ കടന്നു വന്ന ഒരു വീഡിയോ ആണിതും. നമ്മുടെ നാട്ടിലെ മിക്ക ഫുട്ബോൾ ക്ലബ്ബുകളുടെ സാമൂഹിക മാധ്യമങ്ങളിലെ അകൗണ്ടുകളിലും ഈ ഒരു വീഡിയോ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. വീഡിയോ കാണുമ്പോൾ കുറച്ച് നൊമ്പരം ഒക്കെ നമ്മുടെ ഒക്കെ ള്ളിൽ തോന്നുമെങ്കിലും മനസ്സോട് ചേർത്ത് വെയ്ക്കാൻ കഴിയുന്ന ഒരു കാഴ്ച തന്നെയാണ് കാപ്പിരികുട്ടൻ നമുക്ക് സമ്മാനിക്കുന്നത്. പല കുഞ്ഞുങ്ങൾക്കും ഒരു പ്രചോദനം ആയി മാറുക കൂടി ആണ് ഈ കുഞ്ഞൻ.