സോഷ്യൽമീഡിയയിൽ വിവാദ വാർത്തകളിൽ നിറഞ്ഞു നിക്കുന്ന നടി ആണ് രാഖി സാവന്ത് .നർത്തകിയും  നടിയും കൂടെയായ രാഖി തന്റ പുതിയ കാമുകനും ഒത്തുള്ള ചിത്രങ്ങൾ  വന്നിരിക്കുന്നു .അടുത്തിടെ വിവാഹമോചിത ആയ താരം വളരെ പെട്ടന്ന് തന്നെ മറ്റൊരു ആളുമായി പ്രണയത്തിൽ ആകുകയും ചെയ്തു . ഭർത്താവ് റിതേഷ് സിങ്ങുമായി വേർപിരിയുന്ന വാർത്ത വന്നത് ആരാധകർ വളരെ വിഷമത്തോടെ ആണ് കേട്ടത്. ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് വേർപിരിയൽ കാര്യം ആരാധകരെ അറിയിച്ചത് .

‘പ്രിയമുള്ളവരെ… ഞാനും റിതേഷും ബന്ധം വേർപ്പെടുത്തുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കാൻ ഞങ്ങൾ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. പിരിയുന്നതാണ് ഞങ്ങൾ ഇരുവർക്കും നല്ലതെന്ന് താരം കുറിക്കുന്നു . വളരെ പെട്ടെന്ന് തന്നെ ജീവിതത്തിൽ ഇങ്ങനെ വന്നതിൽ തനിക്ക് വിഷമം ഉണ്ടന്നും രാഖി പറയുന്നു. എന്നാൽഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി തന്നെ തുടരും എന്നും പറയുന്നു .

 

എനിക്ക് എന്റ ജീവിതത്തിലും ജോലിയിലും എല്ലാം ശ്രദ്ധ കേന്ദ്രീകരിക്കുകയും ‘എന്നെ മനസിലാക്കുന്നതിനും പിന്തുണക്കുന്നതിനും എല്ലാവർക്കും നന്ദി’ എന്നാണ് വിവാഹ മോചനം പ്രഖ്യാപിച്ച് രാഖി സാവന്ത് കുറിച്ചത്  .വിവാഹമോചനവർത്തയായി വന്നതിനു ശേഷം പുതിയ കാമുകനുമായി വന്നിരിക്കുകയാണ് താരം .ആദിൽ ഖാൻ ദുറാനി യാണ് താരത്തിന്റ പുതിയ കാമുകൻ .കഴിഞ്ഞ ദിവസം ഇവർ ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വന്നിരിക്കുകയാണ്.’എന്റെ പ്രണയം… എന്റെ ജീവിതം’ എന്ന തലക്കെട്ടോടെയാണ് രാഖി കാമുകൻ സമ്മാനമായി നൽകിയ പുതിയ ബിഎംഡബ്ല്യുവിന്റെ ചിത്രങ്ങൾ പങ്ക് വച്ചത് .