ഓരോ വ്യക്തികൾക്കും അവരവരുടേതായ ഇഷ്‌ടങ്ങൾ ഉണ്ട്. നമ്മുടെ ആരാധന മൂർത്തികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഈ ഇഷ്‌ടങ്ങളും താല്പര്യങ്ങളും ഒക്കെ വലിയ രീതിയിൽ പ്രതിഫലിക്കാറുമുണ്ട്. അതുപോലെ തന്നെ ഈ ഇഷ്‌ടങ്ങൾ ഒക്കെ ചില സമയങ്ങളിൽ താരതമ്യം ചെയ്യാറുമുണ്ട്. ആളുകൾക്ക് സിനിമാ താരങ്ങളോടുള്ള ഇഷ്‌ടമാണ്‌ ഇത്തരത്തിൽ ഏറെയും താരതമ്യം ചെയ്യുന്നത്. ആരാണ് തങ്ങളുടെ സൂപ്പർ സ്റ്റാർ എന്ന കാര്യത്തിൽ സിനിമാ മേഖലയിലും ആരാധകർക്കിടയിലും ഒരുപോലെ തന്നെ  ചർച്ചകൾ നടക്കാറുണ്ട്. ലോകത്തുള്ള എല്ലാ ഭാഷയിലെ സിനിമാ ലോകത്തും ഇത്തരത്തിൽ ഉള്ള ഒരു കാഴ്ചപ്പാട് നിലനിൽക്കുന്നുണ്ട്. നമ്മുടെ ഇന്ത്യയിലും ഉണ്ട്. സൗത്ത് ഇന്ത്യയിലും ഉണ്ട്. മലയാളത്തിലും ഉണ്ട്. പ്രത്യേകിച്ച് തമിഴകത്ത് ആണ് ഇത്തരത്തിൽ ഒരു ഫാൻ ഫൈറ്റ് ഏറെയുള്ളത്. തമിഴ് സിനിമാ മേഖലയിലെ രണ്ടു പ്രമുഖ നടന്മാരാണ് രജനികാന്തും വിജയും. കൂട്ടത്തിൽ മുതിർന്ന നടൻ രജനീകാന്ത് ആണ്. സിനിമയിലേക്ക് എത്തിച്ചേർന്ന കാലയളവ് നോക്കിയാലും രജനികാന്ത് തന്നെയാണ് മുന്നിൽ ഉള്ളത്. അതാണ് വാസ്തവം ഈ യാഥാർഥ്യം നിലനിൽക്കെ തന്നെ കഴിഞ്ഞ ഏതാനും മാസങ്ങളായി വിജയി ആണോ രജനികാന്ത് ആണോ സൂപ്പർ സ്റ്റാർ എന്ന ചോദ്യമായിരുന്നു തമിഴ് സിനിമാ മേഖലയിൽ ഉയർന്നു കേട്ടത്. ജയിലർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ ഒരു പരാമർശം ആയിരുന്നു ഇതിന് വഴിതെളിച്ചത്. ‘കാക്ക- പരുന്ത്’ പരാമർശം ആണ് തമിഴ് സിനിമയിലെ ചർച്ചാ വിഷയമായി അന്നുയർന്നു വന്നത്.  കാക്ക പരുന്തിനെപ്പോലും ശല്യപ്പെടുത്തുമെന്നും എന്നാല്‍ പരുന്ത് അതിനോട് പ്രതികരിക്കാതെ ഉയരത്തില്‍ പറക്കുമെന്നും ആയിരുന്നു രജനികാന്ത് പറഞ്ഞത്.

ഇതിന് പിന്നാലെ തമിഴ് സിനിമയ്ക്കകത്ത് വൻതോതിൽ ചർച്ചകൾക്ക് ഇടയായി. പിന്നാലെ സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവർ അവരവരുടെ ഭാ​ഗം വിശദീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ ഒക്കെ രം​ഗത്തെത്തുകയും ചെയ്തിരുന്നു. രജനികാന്ത് പറ‍ഞ്ഞത് വിജയിയെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞ് ആരാധകർ പ്രതിഷേധിക്കാൻ തുടങ്ങി. ലിയോ ഓഡിയോ ലോഞ്ചിൽ ഇതിനുള്ള മറുപടി വിജയ് നൽകുമെന്ന് ആരാധകർ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ ഓഡിയോ ലോഞ്ച് നടന്നില്ല. എന്നാൽ പിന്നീട് ഈ സൂപ്പർ സ്റ്റാർ വിഷയത്തിൽ വിജയിയോ രജനികാന്തോ വിശദീകരണങ്ങളോ പ്രതികരണങ്ങളോ ഒന്നും  നടത്തിയിരുന്നതുമില്ല. ഇപ്പോഴിതാ അതിനുള്ള ഉത്തരം വിജയ് നൽകിയിരിക്കുകയാണ്. ‘ലിയോ’ എന്ന ബ്ലോ​ക് ബസ്റ്റർ ചിത്രത്തിന്റെ സക്സസ് മീറ്റിനിടെ ആണ് സൂപ്പർ സ്റ്റാർ വിവാദത്തിൽ ദളപതി വിജയ് പ്രതികരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയിലെ ചർച്ചകളെല്ലാം താൻ കാണുന്നുണ്ടെന്ന് പറഞ്ഞാണ് വിജയ് തുടങ്ങിയത്. എന്തിനാണ് ഇത്രയും ദേഷ്യം എന്നും അതിന്റെ ആവശ്യം തങ്ങൾക്ക് ഇല്ലെന്നും വിജയ് ആരാധകരോടായി പറയുന്നു. വീട്ടിൽ മാതാപിതാക്കൾ എന്തെങ്കിലും ചെയ്താലോ വഴക്ക് പറഞ്ഞാലോ ഒന്നും ചെയ്യില്ലല്ലോ. അതുപോലെ ഇത്തരം പരാമർശങ്ങൾ കേട്ടതായി നടിക്കേണ്ടെന്നും വിജയ് പറഞ്ഞു. പുരൈട്ചി കലൈ​ഗർ ക്യാപ്റ്റൻ എന്നത് ഒരാളെ ഉള്ളൂ. ഉല​ഗ നായകൻ എന്നാൽ ഒരാളെ ഉള്ളൂ. സൂപ്പർ സ്റ്റാർ എന്നതും ഒരാളെ ഉള്ളൂ. അതുമാതിരി തലൈ എന്നാലും ഒരാളെ ഉള്ളൂ. ജനങ്ങളാണ് രാജാക്കന്മാർ. ഞാൻ അവരുടെ ദളപതി”, എന്നാണ് വിജയ് പറഞ്ഞത്.  സിനിമയെ ഒരു വിനോദോപാധി മാത്രമായി കാണണമെന്നും വിജയ് തന്റെ ആരാധകരോട് അഭ്യർത്ഥിക്കുന്നു. “

പക്ഷേ എന്ത് കാര്യമാണോ നമുക്ക് ജയിക്കാൻ സാധിക്കില്ലെന്ന് കരുതുന്നത് അതിൽ വിജയം കൈവരിക്കുന്നതാണ് വിജയം എന്ന് വിജയ് പറഞ്ഞു. ഇത് കേട്ടതും വലിയ ഹർഷാരവത്തോടെ ആണ് ആരാധകർ ഏറ്റെടുത്തത്. വിജയിയുടെ ഈ വാക്കുകൾ അടുത്ത ഫാൻ ഫൈറ്റിന് ഇടയാക്കുമെന്ന് പറയുന്നവരും ഉണ്ട്