വീഡിയോയില്‍ ഒരാള്‍ ബൈക്ക് ഓടിക്കുകയാണ്. പിന്നില്‍ രണ്ട് സ്ത്രീകള്‍ ഇരിക്കുന്നുണ്ട്. മാത്രമല്ല, ബൈക്കില്‍ യാത്ര ചെയ്യുന്നവരില്‍ ഒരാള്‍ പോലും ഹെല്‍മറ്റും ധരിച്ചിട്ടുമില്ല.നിരവധി വീഡിയോകള്‍ നാം സാമൂഹിക മാധ്യമങ്ങളിലൂടെ ദിനം തോറും കാണാറുണ്ട്. അതിൽ വ്യത്യസ്തമായ പല വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാറുമുണ്ട്.അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോള്‍ ഡെല്‍ഹി പൊലീസും പങ്ക് വച്ചിരിക്കുന്നത്. ചിത്രീകരിച്ചു പ്രചരിപ്പിക്കുന്ന വീഡിയോകളിൽ തന്നെ വൈറലാവാൻ വേണ്ടി മാത്രം എടുക്കുന്ന വീഡിയോകളും അപകടം നിറഞ്ഞ വീഡിയോകളും ഒക്കെ ഉണ്ട്. പലപ്പോഴും പല സ്ഥലങ്ങളിൽ നിന്നും അത്തരത്തിൽ അപകടകരമാം വിധം വീഡിയോകള്‍ എടുക്കുകയും പങ്ക് വയ്ക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ പോലീസ് സ്വീകരിക്കുകയും അങ്ങനെ ചെയ്യരുത് എന്ന് മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യാറുണ്ട്.

എന്നാൽ പലരും ഇതൊന്നും കേൾക്കാറില്ല എന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയയില്‍ ലൈക്കും ഷെയറും കിട്ടാൻ വേണ്ടി ഇത്തരം ഷൂട്ടുകള്‍ നടത്തരുത് എന്ന മുന്നറിയിപ്പോടെയാണ് പൊലീസ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. അമീര്‍ഖാൻ അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റ് ചിത്രമായ ത്രീ ഇഡിയറ്റ്‍സ് എന്ന ഹിന്ദി ചിത്രത്തിന്റെ ഒരു റീക്രിയേഷനാണ് വീഡിയോ പകർത്തിയ സംഘം ഉദ്ദേശിച്ചത് എന്നത് വീഡിയോയിൽ വ്യക്തമാണ് ചിത്രത്തില്‍ നിന്നുമുള്ള Jaane Nahi Denge Tujhe പാട്ടും പങ്ക് വച്ചിരിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തില്‍ കേൾക്കാം. വീഡിയോയില്‍ ഒരാള്‍ ബൈക്ക് ഓടിക്കുകയാണ്. പിന്നില്‍ രണ്ട് സ്ത്രീകള്‍ ഇരിക്കുന്നുണ്ട്. മാത്രമല്ല, ബൈക്കില്‍ യാത്ര ചെയ്യുന്നവരില്‍ ഒരാള്‍ പോലും ഹെല്‍മറ്റും ധരിച്ചിട്ടുമില്ല. വീഡിയോയ്‌ക്കൊപ്പം ഓള്‍ ഈസ് നോട്ട് വെല്‍’ എന്നാണ് ഡെല്‍ഹി പൊലീസ് കുറിച്ചിരിക്കുന്നത്. റീല്‍സിന് വേണ്ടി ഇങ്ങനെ അപകടകരമായി വാഹനമോടിക്കുന്നത് നല്ലതല്ല എന്നാണ് പൊലീസ് ഓര്‍മ്മിപ്പിക്കുന്നത്.

വളരെ പെട്ടെന്ന് തന്നെ അനേകം പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുന്ന വീഡിയോ കണ്ടത്. നിരവധിപ്പേര്‍ അതിന് കമന്റുകളുമായും എത്തി. അതിലെ അപകടം തന്നെയാണ് മിക്കവരും ചൂണ്ടിക്കാട്ടിയത്. അതേസമയം ഇത്തരം റീലുകള്‍ക്ക് വേണ്ടി ശ്രദ്ധയില്ലാതെ വാഹനമോടിച്ചും മറ്റും അപകടത്തില്‍ പെടുന്നവരും ഏറെയാണ്. എത്രയൊക്കെ മുന്നറിയിപ്പ് നൽകിയാലും ചിലർ അതൊന്നും കാര്യമാക്കാറില്ല. നിയമത്തിന്റെ പിടി വീഴുമ്പോൾ മാത്രമേ ഇക്കൂട്ടർ ബോധവാന്മാർ ആവുകയുള്ളൂ. അപകടകരമാം വിധമുള്ള കാര്യങ്ങൾ ഒന്നും തന്നെ പ്രശസ്തിക്ക് വേണ്ടി അനുകരിക്കാതിരിക്കുക എന്ന് മാത്രമേ പറയാൻ ഉള്ളു.