ഷെയിൻ നിഗം,സണ്ണി വെയ്ൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്യാംശശി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വേല’. സിനിമയിലെ സണ്ണി വെയ്‌ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു.

മീശ പിരിച്ച് കിടിലൻ ലുക്കിൽ എസ് ഐ മല്ലികാർജുനൻ ആയിട്ടാണ് താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നിരിക്കുന്ന്ത്. ചിത്രത്തിൽ ഷെയിൻ നിഗവും പോലീസുകാരനായിട്ടാണ് എത്തുന്നത്. ഷെയിൻ നിഗം തന്‌റെ കരിയറിൽ ആദ്യമായാണ് പോലീസ് വേഷം കൈകാര്യം ചെയ്യുന്നത്.

സിദ്ദാർത്ഥ് ഭരതൻ, അദിതി ബാലൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് എം സജാസാണ്. പാലക്കാടുള്ള ഒരു പോലീസ് കൺട്രോൾ റുമിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.വേല ക്രൈം ഡ്രാമയായാണ് ഒരുങ്ങുന്നത്.