മലയാളികൾക്ക് സുപരിചിതയായ നടിയാണ് വീണ നായർ. യുവജനോത്സവ വേദികളിൽ തിളങ്ങി പിന്നീട് സീരിയലിലേക്കും സിനിമയിലേക്കുമെത്തി നിറസാന്നിധ്യമായി മാറുകയായിരുന്നു താരം. അഭിനയത്തിന് പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം മികവ് തെളിയിച്ചിട്ടുണ്ട് വീണ നായര്‍. നിരവധി സീരിയല്കളിലും വെള്ളിമൂങ്ങ ഉൾപ്പെടെയുള്ള ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളിൽ വീണയെത്തി.

ഫൈബ്രോമയാൾജിയ എന്ന രോഗാവസ്ഥയുടെ താൻ കടന്നുപോയതിനെ കുറിച്ചാണ് വീണ ഒരിക്കൽ പറഞ്ഞത്. ഇപ്പോഴിതാ മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും താൻ രോഗത്തിന്റെ പിടിയിലായിരിക്കുകയാണ് അറിയിച്ചിരിക്കുകയാണ് വീണ നായർ. സോഷ്യൽ മീഡിയയിൽ ആശുപത്രി കിടക്കയിൽ നിന്നുള്ള ഒരു ചിത്രം പങ്കുവച്ച് വീണ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘മൂന്ന് വർഷത്തിനുശേഷം വീണ്ടും ഫൈബ്രോമയാൾജിയ സ്ഥിരീകരിച്ചു’ എന്ന് വീണ കുറിച്ചു. ഇന്നലെ രാത്രിയാണ് വീണ ഇക്കാര്യം പങ്കുവച്ചത്. പോസ്റ്റ് ഇതിനകം വൈറലായി മാറിയിട്ടുണ്ട്. വളരെ വ്യത്യസ്തവും സങ്കീര്‍ണ്ണവുമായ ലക്ഷണങ്ങളോടു കൂടി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ് വീണയെ ബാധിച്ചിരിക്കുന്ന ഫൈബ്രോമയാള്‍ജിയ അഥവ പേശിവാതം.

സ്ത്രീകളിലാണ് ഈ രോഗാവസ്ഥ കൂടുതലായും കാണപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. അകാരണവും വിട്ടുമാറാത്തതുമായ പേശികളുടെയും സന്ധികളുടെയും വേദന, ക്ഷീണം, ഉറങ്ങാൻ കഴിയാതാവുക, മാനസികനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.ബിഗ് ബോസ് മലയാളം സീസണ്‍ 2ലെ മത്സരാര്‍ത്ഥിയുമായിരുന്നു വീണ നായര്‍. ബിഗ് ബോസിൽ എത്തിയതോടെയാണ് വീണയെ മലയാളികള്‍ അടുത്തറിയുന്നത്.ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങൾ കൊണ്ട് കയ്യടി നേടാറുള്ള വീണയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. മുൻപൊരിക്കൽ തന്റെ രോഗാവസ്ഥയെ കുറിച്ച് വീണ തുറന്നു പറഞ്ഞതും പ്രേക്ഷകർക്കിടയിൽ ചർച്ചയായി.ഭർത്താവ് ആർജെ അമനുമായുള്ള വേർപിരിയലൊക്കെ സോഷ്യൽ മീഡിയയിൽ വലിയ്യ്‌ വാർത്ത ആയിരുന്നു.

അടുത്തിടെയാണ് ഭർത്താവുമായി താൻ പിരിഞ്ഞു കഴിയുന്ന കാര്യം വീണ തുറന്നു പറഞ്ഞത്. തങ്ങള്‍ പിരിഞ്ഞാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി കഴിയുന്നത്. എന്നാല്‍ ഇപ്പോഴും ക്ലൈമാക്‌സിലേക്ക് എത്തിയിട്ടില്ലെന്നായിരുന്നു വീണ പറഞ്ഞത്. ഒരു ചായ കുടിച്ച് പിരിയുന്നത് പോലെ അല്ല. എന്റെ കൂടെ ഏഴ്, എട്ട് വര്‍ഷം ഒരുമിച്ച് ഉണ്ടായിരുന്ന ആളാണ്. പെട്ടെന്ന് അതില്‍ നിന്ന് വിട്ട് പോരാന്‍ പറ്റില്ല. ഒരുപാട് സമയമെടുക്കും എന്ന് വീണ പറഞ്ഞു. മകന്റെ കാര്യങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണ് നോക്കുന്നതെന്നും നാളെ മോന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോകുമോ എന്ന് അറിയില്ലെന്നും വീണ വ്യക്തമാക്കിയിരുന്നു.