പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. ബിഗ് ബോസ്സ് മലയാളത്തിന്റെ രണ്ടാം സീസണിൽ വീണയും മത്സരിച്ചിരുന്നു. മത്സരത്തിൽ എത്തിയതോടെ വീണയുടെ കുടുംബ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് മുൻപിൽ കൂടുതൽ സുതാര്യം ആയി. പരുപാടിയിൽ നിന്ന് പുറത്ത് പോയ വീണ ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയിരുന്നു. വീണയുടെ യൂട്യൂബ് ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്. ഷോയിലെ മത്സരാർത്ഥികൾ ആയ ആര്യയ്ക്കും ഫക്രൂവിനും ഒക്കെ ഒപ്പമുള്ള വീഡിയോ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ തന്റെ വന്ന കുറച്ചതിനെക്കുറിച്ച് പറയുകയാണ് താരം.
വീണ പറയുന്നതിങ്ങനെ, ”14ദിവസത്തെ ആയുര്‍ദേവ ചികിത്സയെത്തുടര്‍ന്ന് തടി കുറഞ്ഞിരുന്നെങ്കിലും അതു കഴിഞ്ഞ് തിരികെ ദുബായില്‍ ചെന്നപ്പോള്‍ തടി വീണ്ടും കൂടി, 91 കിലോയായി. ഫുഡ് തീരെ കണ്ട്രോള് ചെയ്തില്ല. വീട്ടില്‍ തന്നെ ഇരിക്കുന്നതിനാല്‍ കുക്കിങ്ങും കഴിപ്പും തന്നെയായിരുന്നു പരിപാടി. തിരിച്ച് നാട്ടിലെത്തുന്നതിന് കുറച്ച് ദിവസം മുമ്പാണ്, വീണ്ടും തടി കുറയ്ക്കണമെന്ന താല്പര്യത്തോടെ ഫിറ്റ്ട്രീറ്റ്കപ്പിള്‍ എന്ന ടീമുമായി കോണ്ടാക്ട് ചെയ്തത്. 6 മാസത്തേക്കാണ് ഞാനിപ്പോള്‍ അവരുടെ പ്ലാന്‍ സ്റ്റാര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യത്തെ 20 ദിവസത്തിനിടെ 6 കിലോ കുറഞ്ഞു. നല്ല മാറ്റമാണ് വന്നത്”.