കളറുകൾ കൊണ്ട് വിസ്‌മയം തീർത്ത പിറന്നാൾ ആഘോഷം ഇതിനു മുൻപ് നിങ്ങൾ കണ്ടിട്ടുണ്ടോ.എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു പിറന്നാൾ ആഘോഷമാണ് വൈറലാകുന്നത്.കഴിഞ്ഞ ദിവസമായിരുന്നു നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ മകന്റെ നാലാം ജന്മദിനം.പാർക്കിന്റെ തീമിലാണ് കേക്കും സ്റ്റേജുമൊക്കെ അലങ്കരിച്ചിരുന്നത്.

വിവിധ നിറങ്ങളുടെ ഒരു മായാലോകം തന്നെയാണ് മകനായി സൗബിൻ ഒരുക്കിയത്.താരകുടുംബം അണിഞ്ഞ വസ്ത്രങ്ങൾ പോലും ആ ഒരു തീമിനു അനുയോജ്യമായ തരത്തിലുള്ളതായിരുന്നു.ഒർഹാന്റെ കടന്നു വരവും നൃത്തവുമൊക്കെ ആരെയും ആകർഷിക്കും. കേക്ക് മുറിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നത്.

ഭാര്യയും മകളുമൊക്കെ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ട് സൗബിനൊപ്പമുണ്ട്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ പ്രശസ്തരടക്കം നിരവധിപേരാണ് പിറന്നാൾ ആശംസകളുമായി എത്തിയത്.അപ്പന്റെ കോപ്പി ആണല്ലോ മകൻ,മകന്റെ കോസ്റ്യൂം പൊളി തുടങ്ങി ചിത്രങ്ങൾക്ക് താഴെ ധാരാളം കമെന്റുകളുമുണ്ട്.