2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്. പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരൻ പണി പാതി വഴിയിൽ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇതോടു കൂടി അന്നക്കുട്ടിയുടെ ജീവിതം പൂർണ്ണമായും ദുരിതത്തിൽ ആയി.മലയാളികളുടെ മനസിൽ ഇടം നേടിയ യുവനടനാണ് ഉണ്ണി മുകുന്ദൻ. പ്രേത്യേകിച്ചും യുവാക്കളുടെ ഇഷ്‌ടതാരം കൂടിയാണ് ഉണ്ണി മുകുന്ദൻ. മല്ലു സിം​ഗ്’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ മലയാളികൾക്ക് സുപരിചിതനാകുന്നത്. നടന്റേതായി ഇപ്പോൾ പുറത്തു വരുന്നത് വളരേ വ്യത്യസ്തമായ ഒരു വാർത്തയാണ്. 75കാരിക്ക് സഹായഹസ്തവുമായി താരം എത്തിയ വാർത്തയാണ് ഇപ്പോൾ അത്തരത്തിൽ പുറത്തു വരുന്നത്.വന്യമൃഗങ്ങൾ ധാരാളമുള്ള കുതിരാനിലെ മേൽക്കൂര ഇല്ലാത്ത വീട്ടിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിയുന്നു അന്നക്കുട്ടി എന്ന 75കാരി. അഞ്ചു വർഷമായി ഈ ദുരന്ത ജീവിതം തുടരുകയാണെന്ന വാർത്ത ഉണ്ണിമുകുന്ദൻ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ഇതോടെ അവർക്കൊരു കൈത്താങ്ങാകണമെന്ന തീരുമാനം ഉണ്ണി മുകുന്ദൻ  എടുക്കുകയും ചെയ്തു. 2018ലെ പ്രളയത്തിലാണ് അന്നക്കുട്ടിയുടെ വീട് തകർന്നത്.

പുതിയ വീടിനായി സർക്കാരിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നെങ്കിലും പണം കൈക്കലാക്കി കരാറുകാരൻ പണി പാതി വഴിയിൽ ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഇതോടു കൂടി അന്നക്കുട്ടിയുടെ ജീവിതം പൂർണ്ണമായും ദുരിതത്തിൽ ആയി. ഇക്കാര്യങ്ങൾ മനസ്സിലാക്കിയ ഉണ്ണി മുകുന്ദന്റെ പിതാവ് മുകുന്ദൻ, കമ്പനി സി ഇ ഒ ജയൻ മഠത്തിൽ എന്നിവർ സ്ഥലത്തെത്തി അന്നക്കുട്ടിയുടെ വീട് പൂർണമായും നിർമിച്ച് നൽകാമെന്ന് ഉറപ്പ് നൽകി. ഇതിന് പിന്നാലെ അതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു. മേൽക്കൂര നിർമിക്കുന്നതിന് പുറമെ നിലവിലെ വീട് പൂർണമായും ഉറപ്പുള്ളതാക്കി വാതിലുകളും ജനലുകളും സ്ഥാപിച്ചു നൽകി. നിലത്ത് പൂർണ്ണമായും ടൈൽ ഇട്ടു നൽകി. സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിയായ എൽ വി എം ഹോംസിന്റെ  സഹായത്തോടെയാണ് അന്നക്കുട്ടിയുടെ വീട് പുനർ നിർമ്മിച്ചത്. പുതിയ വീടിന്റെ താക്കോൽ തൃശ്ശൂർ കുതിരാനിലെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം വൈകിട്ട് ഉണ്ണി മുകുന്ദൻ തന്നെ അന്നക്കുട്ടിക്ക് കൈമാറുകയും ചെയ്‌തു. അതേസമയം കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി മുകുന്ദൻ അഭിനയ രംഗത്തേക്കെത്തുന്നത്. മല്ലു സിംഗ് എന്ന മലയാള  ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രീതി നേടിയ ഉണ്ണി മുകുന്ദൻ പിന്നീട് തത്സമയം ഒരു പെൺകുട്ടി, ബോംബെ മാർച്ച് 12, ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി,തീവ്രം തുടങ്ങിയ ചിത്രങ്ങളിലാണ് ആദ്യ കാലങ്ങളിൽ അഭിനയിച്ചത്.  തമിഴ്, തെലുങ്ക് ഭാഷകളിലും തന്റേതായ സാന്നിധ്യം അറിയിച്ച നടൻ നിരവധി മലയാള ഹിറ്റ്‌ സിനിമകളുടെ ഭാഗമായിട്ടുണ്ട്.

2018ല്‍ നായകനായി എത്തിയ ഭാഗമതി, ഇര, ചാണക്യതന്ത്രം എന്നീ തമിഴ് തെലുഗു ഭാഷകളിലെ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് ഉണ്ണി മുകുന്ദൻ കാഴ്ച വെച്ചത്. 2019ല്‍ മമ്മൂട്ടി നായകൻ ആയെത്തി പുറത്തിറങ്ങിയ മാമാങ്കം എന്ന ചിത്രത്തിലെ ചന്ദ്രോത്ത്‌ പണിക്കര്‍ എന്ന ഉണ്ണി മുകുന്ദന്റെ  കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 12 വർഷത്തോളം വരുന്ന സിനിമാ കരിയറിൽ നിരവധി അവാർഡുകളും ഉണ്ണി മുകുന്ദൻ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. നടൻ എന്ന നിലയിൽ മാത്രമല്ല നിർമാതാവ് എന്ന നിലയിലും ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. 2020ൽ ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പേരിൽ നിർമാണ കമ്പനിയും താരം ആരംഭിച്ചു.  വിഷ്ണു മോഹന്  മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് നേടി കൊടുത്ത മേപ്പടിയാൻ എന്ന ചിത്രം നിർമിച്ചതും ഉണ്ണി മുകുന്ദൻ ഫിലിംസ് ആയിരുന്നു. ഉണ്ണി മുകുന്ദൻ ആയിരുന്നു ചിത്രത്തിൽ നായകൻ ആയെത്തിയത്.