മലയാളസിനിമയുടെ പ്രസിദ്ധ സംവിധായകനായ ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് നീല വെളിച്ചം . പഴയ സിനിമയായ ഭാർഗ്ഗവീനിലയം എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരം ആണ് നീല വെളിച്ചം. മലയാള സിനിമയുടെ എവർഗ്രീൻ ഹൊറർ മൂവിയാണ് ഭാർഗവി നിലയം. വൈക്കം മുഹമ്മദ് ബഷീർ ആയിരുന്നു ചിത്രത്തിന്റെ കഥയും, തിരക്കഥയും രചിച്ചത്. ചിത്രത്തിൽ പ്രേം നസിർ,മധു, വിജയനിർമല എന്നിവർ അഭിനയിച്ച ചിത്രം ആയിരുന്നു ഭാർഗവീനിലയം.
ഈ ചിത്രം സംവിധാനം ചെയ്തത് എ വിൻസെന്റ് ആണ്. ഏതായാലും ഇതിന്റെ പുനരാവിഷ്കാരം നിർമ്മിക്കുന്നത് ഒപിഎം ഡ്രീം മിൽ എന്ന ബാനറിനു കീഴിൽ ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്നാണ്. ഏപ്രിൽ മാസത്തിൽ ചിത്രീകരം ആരംഭിക്കുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ്, റോഷൻ മാത്യു, റിമ കല്ലിങ്കൽ, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഇതിനെ മുൻപ് പൃഥിരാജ്ഉം, കുഞ്ചാക്കോ ബോബനും ആയിരുന്നു നായകന്മാർ.
എന്നാൽ ചിത്രത്തിൽ ഡെയ്റ്റ് പ്രശ്നങ്ങൾ കാരണം ആയിരുന്നു ടോവിനോ തോമസും റോഷൻ മാത്യു വും കടന്നു വന്നു. മയനാദി, മഹേഷിന്റെ പ്രതികാരം, വൈറസ്, നാരദൻ എന്നിവയെല്ലാം ഒപിഎം ഡ്രീം മിൽ എന്ന ബാനറിനു കീഴിൽ ആഷിഖ് അബുവും സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രങ്ങൾ ആണ്.ഈ ചിത്രത്തിന്റെ കാമറ ഗിരീഷ് ഗംഗാധരൻ.