ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന  പ്രേക്ഷക പ്രീതി നേടിയ റിയാലിറ്റി ഷോയായിരുന്നു  ബിഗ് ബോസ് സീസൺ ത്രീ. കോവിഡ് മഹാമാരി രൂക്ഷമായ സാഹചര്യത്ത തുടർന്നാണ് ബിഗ് ബോസ് സീസൺ ത്രീ അവസാനിപ്പിച്ചത്. അത് കൊണ്ട് തന്നെ ഇപ്പോളിതാ ബിഗ് ബോസ് സീസൺ ത്രീയുടെ അവസാന റൗണ്ട് ഈ മാസം തന്നെ നടക്കുമെന്നാണ് പുതിയതായി വരുന്ന റിപ്പോർട്ടുകൾ. ചെന്നൈയിൽ തന്നെയുള്ള ബിഗ് ബോസ് സീസൺ ത്രീയുടെ വേദി തന്നെയാകും അവസാന റൗണ്ടിന് സാക്ഷ്യം വഹിക്കുകയെന്ന് ബിഗ് ബോസ് അപ്‌ഡേറ്റുകള്‍ സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന രേവതി വ്യക്തമാക്കുന്നു.

Bigg boss
Bigg boss

 

 

bigg boss season3
bigg boss season3

ഈ മാസം ജൂലൈ 24 ആവും അവസാന റൗണ്ട്  നടക്കുക. അതെ പോലെ തന്നെ  ഷൂട്ട് ചെയ്‌തതിന്റെ അടുത്ത ദിവസം തന്നെ  പ്രേക്ഷകര്‍ക്ക് ടി.വിയിലൂടെ കാണാന്‍ സാധിക്കും എന്ന സന്തോഷ വാർത്തയാണ് രേവതി നല്‍കുന്നത്. അതെ പോലെ ഫൈനല്‍ റൗണ്ടില്‍ വെറും  എട്ടു പേര്‍ ബാക്കി നിൽക്കെയാണ് മത്സരം അവസാനിച്ചത്. പക്ഷെ  എന്നാല്‍ പ്രേഷകരുടെ  വോട്ടിങ്ങിലൂടെ വിജയിയെ കണ്ടെത്താന്‍ ബിഗ് ബോസ് തീരുമാനിക്കുകയായിരുന്നു. അതെ പോലെ  വളരെ സുപ്രധാനമായ ഒരു  കാര്യം എന്തെന്നാൽ റിയാലിറ്റി ഷോ അവസാനിക്കുമ്പോൾ മണിക്കുട്ടന്‍, ഡിംപല്‍ ബാല്‍, അനൂപ് കൃഷ്ണന്‍, ഋതുമന്ത്ര, റംസാന്‍, സായി വിഷ്ണു, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ് എന്നിവരായിരുന്നു  മത്സരാര്‍ത്ഥികള്‍. ഇവരെ എല്ലാവരെയും വെച്ചായിരിക്കും വിജയിയെ കണ്ടെത്താനുള്ള മത്സരം.