ഫിറ്റ്നസിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത താരമാണ് തെന്നിന്ത്യക്കാരുടെ പ്രിയനടി തമന്ന. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം താരത്തിനെ ഏതു സമയവും ഊര്‍ജ്ജസ്വലയായി കാണാന്‍ സഹായിക്കുന്നത്. അധികവും ‘ഗ്ലാമര്‍’ കേന്ദ്രീകരിച്ചുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് താരത്തിന് ലഭിച്ചിട്ടുള്ളതും. ഈ സൗന്ദര്യത്തിനു പിന്നിലെ വ്യക്തമായ മുഖ്യ കാര്യമെന്തെന്നാൽ തമന്നയുടെ ജീവിത രീതി തന്നെയാണ്.
ഇപ്പോൾ തന്റെ സൗന്ദര്യത്തിന്റെ രഹസ്യങ്ങൾ വെളുപ്പെടുത്തിയിരിക്കുകയാണ് താരം. ലോക്കഡൗണിലെ ഡയറ്റ് നെ കുറിച്ച് ചോദിച്ചപ്പോലാണ് താരത്തിന്റെ വെളിപ്പെടുത്തൽ .’’വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് ഞാന്‍ കൂടുതലും കഴിക്കാറുള്ളത്. അത് കൊണ്ട് തന്നെ മിക്കപ്പോഴും ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കാറാണ് പതിവ്. ചില സമയങ്ങളിൽ കൂടിയ കലോറി ഉള്ള ഭക്ഷണം കഴിക്കേണ്ടിവന്നാല്‍ അതിനു ക്രമമായി ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യാറുണ്ട്. എന്നായിരുന്നു തമന്നയുടെ മറുപടി ‘ശരീരം ഫിറ്റ് ആയി ഇരിക്കാനും, സൗന്ദര്യം നിലനിറുത്താനും തമന്ന ഫോളോ ചെയ്യുന്ന ഡയറ്റ് ചാര്‍ട്ട് എങ്ങനെയാണ് ?
“പ്രശസ്ത ഡയറ്റിഷ്യന്‍ ആയ പൂജാ മഹിജാ തരുന്ന ഡയറ്റ് ചാര്‍ട്ട് പ്രകാരമുള്ള ഭക്ഷണമാണ് ഞാൻ കഴിക്കുന്നത്. രാവിലെ എഴുന്നേട്ടാൽ ഉടൻ ചെറിയ ചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും കലര്‍ത്തിയ ജ്യൂസും വെള്ളത്തില്‍ കുതിര്‍ത്ത 6 ബദാം പരിപ്പും കഴിക്കും. ഇതിനു പുറമേ പ്രാതലായി കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ഇഡ്ഡലി, ദോശ കൂടെ സാമ്ബാര്‍, ചട്നി എന്നിവ കഴിവതും ഉൾപ്പെടുത്താറുണ്ട്. ഒരു കപ്പ് ചോറ്, ഒരു കപ്പ് പരിപ്പ് കറി, ഒരു കപ്പ് അധികം വേവിക്കാത്ത പച്ചക്കറികള്‍ എന്നിവയാണ് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താറു. “
രാത്രിയിൽ മുട്ടയുടെ വെള്ളക്കരുവോ, കോഴിയിറച്ചിയോ , വെജിറ്റബിൾസൊ ആണ് കഴിക്കാറ് .പിന്നെ ദിവസം മൂന്നുലിറ്ററില്‍ കുറയാതെ തണുത്ത വെള്ളം. നാരുള്ള പഴങ്ങളുടെ ജ്യൂസ് എന്നിവയും എന്റെ ഡയറ്റില്‍ ഉള്‍പ്പെടും. പാസ്ത, ചോക്ലേറ്റ്സ്, ഐസ് ക്രീം, സ്നാക്സ് എല്ലാം എന്റെ ഫേവറിറ്റ് ആണെങ്കിലും ഞാന്‍ അതെല്ലാം ഒഴിവാക്കാറുണ്ട്. പ്രധാന കാര്യം ജിമ്മില്‍ വര്‍ക്കൗട്ടും ചെയ്യാറുണ്ട് എന്നതാണ്. ജിമ്മില്‍ പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജോഗിംഗ് ചെയ്യും. ഇതു ശരീരത്തിനു വളരെ നല്ല എനര്‍ജി തരും. ഇതല്ലാതെ യോഗയും ചെയ്യാറുണ്ട്.