നടി തമന്ന ദേവി ആയി വേഷമിട്ടു കൊണ്ട് വാഴയിലയിൽ ഭക്ഷണം കഴിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത് .ഭക്ഷണം വാഴയിലയിൽ കഴിക്കുമ്പോൾ താനൊരു ദേവതയെ പോലെയാണ് തോന്നുന്നത് .എളുപ്പമാണ് ഇത് കണ്ടെത്താൻ .പരിസ്ഥിതിക്കും ഇത് മികച്ചതാണ് എന്നാണ് നടി തമന്ന കുറിച്ചിരിക്കുന്നതും ഈ ചിത്രങ്ങൾ മീഡിയുമായി പങ്കു വെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ ഏതെങ്കിലും സിനിമയുടെ ഭാഗമായിട്ടാണോ അതോ മറ്റേതെങ്കിലും പ്രൊമോഷൻ ഭാഗമായിട്ടാണോ എന്നതിനൊരു വ്യക്തമായ ഉത്തരം ഇല്ല എന്തായാലും സോഷ്യൽ മീഡിയയിൽ തമന്ന പങ്കുവെച്ച ദേവി വേഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ഈ ചിത്രങ്ങൾ മീഡിയുമായി പങ്കിട്ട് ഒരു ദിവസം ആകുന്നതിനു മുൻപ് തന്നെ എട്ടു ലക്ഷത്തിനു മുകളിലായുള്ളവരാണ് ലൈക് ഇട്ടിരിക്കുന്നത്.

താരത്തിന്റെ ഈ ചിത്രങ്ങൾക്ക് സാമന്ത റൂത് പ്രഭു ഉൾപ്പെടെ ഒരുപാട് താര നിരകളാണ് കമെന്റ് പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. താരത്തിന്റെ വെബ് സീരിയലുകളും തമിഴ് സിനിമകളും അണിയറയിൽ ഒരുങ്ങുന്നത്. കൂടാതെ റിതേഷ് നായകൻആകുന്ന പ്ലാൻ എ ബ്ലാൻ ബി ,ചിരംജീവിക്കൊപ്പമുള്ള ബോല ശങ്കറും,ബോലേ ചുഡിയാൻഎന്നിവയാണ് തമന്നയുടെപുതിയ ചിത്രങ്ങൾ.