സംഭവ ബഹുലമായ മുഹൂര്തങ്ങളുമായി മുന്നൂറ് പോകുകയാണ് ബിഗ്‌ബോസ്, കഴിഞ്ഞ ദിവസമാണ് ബിഗ്‌ബോസ് ഷോയിൽ നിന്നും മണിക്കുട്ടൻ പുറത്തായത്, എല്ലാവരെയും ഒരുപോലെ വേദനിപ്പിച്ച ഒരു സംഭവം ആയിരുന്നു മണിക്കുട്ടൻ ഷോയുടെ പുറത്തായത്,ഇതുവരെ മറ്റാരാളേക്കാളും മുന്നിലായിരുന്നു കിരീട പോരാട്ടത്തില്‍ മണിക്കുട്ടന്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ തന്റെ മനസിനെ വല്ലാതെ തളര്‍ത്തിയെന്ന് അതിനാല്‍ ഷോ ക്വിറ്റ് ചെയ്യുകയാണെന്നുമായിരുന്നു മണിക്കുട്ടന്‍ അറിയിച്ചത്. ബിഗ് ബോസ് മണിക്കുട്ടനെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം നില്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ പോവാനുള്ള മണിക്കുട്ടന്റെ തീരുമാനത്തെ ബിഗ് ബോസ് അംഗീകരിക്കുകയായിരുന്നു.

മണിക്കുട്ടൻ ഷോയിൽ നിന്നും പുറത്ത് പോയതിനു കാരണക്കാരി സൂര്യ ആണെന്ന പറഞ്ഞു പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു, ഇപ്പോൾ സൂര്യയെ കുറിച്ച് ഒരു യുവാവ് പറഞ്ഞ കാര്യങ്ങൾ ആണ് ഏറെ ചർച്ച ആകുന്നത്, ഇവള്‍ ആരെയാണ് പറ്റിക്കാന്‍ നോക്കുന്നതു മലയാളി പ്രേക്ഷകരെ ആണോ. നാട്ടുകൂട്ടം ടാസ്‌കിലെ ടൈമില്‍ ഇവളെ പറ്റി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ സ്വാഭാവികമായും വിഷമം വന്നു. പക്ഷേ തന്നെക്കുറിച്ച് ആരോപണം ഉന്നയിക്കാന്‍ മറ്റുള്ളവര്‍ക്ക് സമ്മതം കൊടുത്തിട്ട് പിന്നെ ഇവിടെ കിടന്നു മോങ്ങുന്നത് എന്തിനാ. മലയാളികളുടെ കണ്ണില്‍ പൊടിയിടാന്‍ അല്ലാതെ വേറെ എന്ത്.മണിക്കുട്ടന്‍ പുറകെ നടക്കേണ്ട എന്നു പറഞ്ഞിട്ടും കൂട്ടുകാരി എന്ന പല സമയത്ത് അഭിസംബോധന ചെയ്തിട്ടും ഒരു ഗെയിം ഇന്റെ പേരില്‍ എന്നെ മണിക്കുട്ടനും ഒരുമിച്ചു ജയിലില്‍ ഇടാമോ എന്ന് ചോദിക്കുന്നു ചെറുപ്പക്കാരെ ആണെങ്കില്‍ കുഴപ്പമില്ല പ്രായത്തിന് പക്വതയില്ലായ്മ എന്ന് കരുതാം ഇതൊരുമാതിരി ഇതൊന്നും മണികുട്ടന്‍ വീട്ടുകാര്‍ കാണുന്നില്ലേ. വന്ന അന്ന് മുതല്‍ മണിക്കുട്ടന്റെ വാലും തൂങ്ങിനില്‍ക്കുന്ന ഇവള്‍ മണിക്കുട്ടനോടുള്ള പ്രണയം ഒഴിച്ചുനിര്‍ത്തിയാല്‍ എന്താണ് അവിടെ ചെയ്തത്.

മോശം പ്രകടനം കാരണം ആദ്യ ആഴ്ചയില്‍ തന്നെ പുറത്തു പോകേണ്ട വ്യക്തിയായിരുന്നു. പക്ഷേ പ്രണയം നടിച്ച് പ്രേക്ഷക പിന്തുണ ലഭിച്ചു. ബാലാമണി അഭിനയിക്കാന്‍ പറഞ്ഞപ്പോള്‍ ജീവിച്ചു കാണിച്ചു പക്ഷേ ഇപ്പോഴും ആ ക്യാരക്ടര്‍ തന്നെയാണ്. അന്ന് പ്രണയത്തിന്റെ പേരില്‍ ഒരുപാട് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കാലം തെളിയിക്കട്ടെ എന്നു പറഞ്ഞു കാലം തെളിയിച്ചു. ഇവളുടെ പ്രണയം നാടകീയത നിറഞ്ഞതായിരുന്നു ബിഗ്‌ബോസ് മുടങ്ങാതെ കാണുന്നവര്‍ക്ക് കൃത്യമായിട്ട് അറിയാം താന്‍ സ്‌നേഹിക്കുന്ന ഒരാളെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ മറ്റൊരാള്‍ക്ക് ആരും സമ്മതം കൊടുക്കാറില്ല. താന്‍ സ്‌നേഹിക്കുന്ന ഒരാള്‍ നമ്മളെ തിരിച്ചു സ്‌നേഹിച്ചില്ലെങ്കിലും അയാളെ ബുദ്ധിമുട്ടിക്കാന്‍ നമ്മള്‍ പോകാറില്ല ഇവിടെ അതെല്ലാം വിപരീതമാണ്.

മണിക്കുട്ടന്‍ പറഞ്ഞിരുന്നു ഗെയിം കളിക്കാന്‍ വേണ്ടി നിങ്ങള്‍ എന്തും ചെയ്യാം പക്ഷേ മറ്റുള്ളവരുടെ ജീവിതം നശിപ്പിച്ചിട്ട് ആവരുത് അപ്പോള്‍ സൂര്യയുടെ മുഖത്തുള്ള പേടി കാണേണ്ടതായിരുന്നു. തനിക്കെതിരെ തിരിയുന്നു ഉണ്ട് എന്ന് മണിക്കുട്ടന് മനസ്സിലായപ്പോള്‍ ആണ് ആദ്യ നോമിനേറ്റ് ചെയ്തത്. ഒരു ഗ്രൂപ്പില്‍ നിന്നും മറ്റേ ഗ്രൂപ്പിലേക്ക് ഒറ്റിക്കൊടുക്കുന്ന വൃത്തികെട്ട സ്വഭാവം. കൃത്യമായ ആരെങ്കിലും ചോദിച്ചാല്‍ അതിനുത്തരം കൊടുക്കാന്‍ കഴിയാതെ പൊട്ടിക്കരഞ്ഞു നാടകീയത കാണിക്കുന്നു ഇവള്‍ എന്തിനാണ് അവിടെ തുടരുന്നത്. നന്നായി ഗെയിം കളിക്കുന്നവരുടെ വാലും പിടിച്ചു ഫൈനലിലെത്താന്‍ ആണോ. ആരോടെങ്കിലും എന്തെങ്കിലും പറയണമെങ്കില്‍ ലാലേട്ടന്‍ എപ്പിസോഡില്‍ മാത്രം പറയുന്ന ഒരു പ്രത്യേകതരം വ്യക്തി അതാകുമ്പോള്‍ തിരിച്ച് ആരും ഒന്നും ചോദിക്കില്ലല്ലോ.