മലയാള സിനിമയിലെ ആക്ഷൻ ഹീറോ എന്നൊരു ചോത്യത്തിൽ മലയാളികൾ ഒട്ടും സംശയം കൂടാതെ പറയുന്ന പേരാണ് സുരേഷ് ഗോപിയുടേത് മലയാള സിനിമയിലെ പോലീസ് വേഷം ഇത്രയേറെ ചേർച്ചയുള്ള മറ്റൊരു വെക്തി ഉണ്ടോ എന്ന് പോലും സംശയമാണ്. പോലീസ് വേഷങ്ങളിലുള്ള മിക്ക ചിത്രങ്ങളും വലിയ വിജയങ്ങൾ തന്നാണ് കൈവരിച്ചത്.
ഇപ്പോഴിതാ താരം തന്റെ ഇഷ്ട ചിത്രത്തെക്കുറിച്ചും കഥാപാത്രത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ്. തന്റെ ഇഷ്ടവേഷവും കഥാപാത്രവും പോലീസ് വേഷം തന്നെയാണ് എന്നാണ് താരം പറയുന്നത്. മഴവിൽ മനോരമയുടെ സ്റ്റേജ് പ്രോഗ്രാമിൽ പങ്ക് പങ്കെടുത്തുകൊണ്ടിരുന്നപ്പോൾ ആണ് താരത്തിന്റെ വെളിപ്പെടുത്തൽ.വർഷങ്ങൾ ആയെങ്കിലും തന്നെ വളരെയധികം ലഹരി പിടിപ്പിക്കുന്ന കഥാപാത്രം ഭരത്ചന്ദ്രൻ ആണെന്നാണ് സുരേഷ് ഗോപി പറയുന്നത്.
മദ്യത്തേക്കാൾ എന്നിൽ വീര്യം കൂടിയ എന്തോ ഒന്നാണ് ഭരത്ചന്ദ്രൻ എന്നും താരം കൂട്ടിച്ചേർത്തു. നീണ്ട കാലയളവായി താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുവാണ് ഇതിനിടയിൽ കോടിഷ്വരൻ എന്ന റിയാലിറ്റി ഷോയിൽ എത്തിയിരുന്നു. ഈ അടുത്തിടെ താരം സിനിമയിലേക്ക് തിരിച്ചു വരവ് നടത്തുന്നതായി വാർത്തകൾ ഉണ്ടായിരുന്നു. ഈ വാർത്തകൾക്ക് പിന്നാലെ താരം ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തു വിട്ടിരുന്നു. കാവൽ, ഒറ്റകൊമ്പൻ എന്നി ചിത്രങ്ങൾ ആണ് പുറത്തിറങ്ങാൻ ഇരിക്കുന്നത് ഈ രണ്ടു ചിത്രങ്ങൾക്കും വളരെയധികം പ്രതീക്ഷയായാണ് ഉണർത്തുന്നത്.