മലയാള സിനിമയിലെ സൂപർ താരം ആണ് സുരേഷ് ഗോപി.അഭിനയം മാത്രമല്ല രാഷ്ട്രിയവും അദ്ദേഹത്തിന് വശം ആണ്. ഇപ്പോൾ സുരേഷ്ഗോപിയ്‌ കുറിച്ച് ഷമ്മി തിലകൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നതു.തന്റെ ഫേസ്ബുക് പേജിലോടെ ആണ് ഷമ്മി ഈ കാര്യങ്ങൾ പറയുന്നത്. മധുരോദാരം, ഈ കരുതലിന്‍ സമ്മാനം എന്ന തലക്കെട്ടോടെയായിരുന്നു ഷമ്മിയുടെ കുറിപ്പ്. താരത്തിന്റെ വാക്കുകള്‍… ഡേവിഡ് കാച്ചപ്പിള്ളി സാറിന്റെ നിര്‍മ്മാണത്തില്‍, എം പി യും നടനുമായ ശ്രീ.സുരേഷ് ഗോപിയെ നായകനാക്കി ജോഷിസര്‍ സംവിധാനം ചെയ്യുന്ന ‘പാപ്പന്‍’ സിനിമയുടെ ഈരാറ്റുപേട്ടയിലെ സെറ്റില്‍.അജയ് ഡേവിഡിന്റെ നിർദ്ദേശം അനുസരിച്ചു അടുത്ത ഷോട്ടിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിടയില്‍ വീണുകിട്ടിയ ഇടവേള.

ഷൂട്ടിങിന്റ ബുദ്ധിമുട്ടുകൾ കാരണം ഞാൻ ഉൾപ്പെടെ ഉള്ളവർ നല്ല ക്ഷീണത്തിൽ ആയിരുന്നെങ്കിലും സുരേഷ് ജി നല്ല ഉന്മേഷവാനായി കാണപ്പെട്ടു.ഞാൻ ചോദിച്ചു കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളില്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രമല്ലേ മനുഷ്യാ നിങ്ങള്‍ ഉറങ്ങിയത് രാത്രി മുഴുവന്‍ ‘പാപ്പന്‍’ ആയി എന്നോട് അടികൂടുന്നു. പകല് മുഴുവന്‍ ‘മൂപ്പന്‍’ ആയി രാജ്യഭരണവുംഇതെങ്ങനെ സാധിക്കുന്നു.ഒരു ചിരിയാണ് മറുപടിയായി കിട്ടിയത്. ഉടനെ അദ്ദേഹം വലുപ്പചെറുപ്പമില്ലാതെ ആ ഒരു പെട്ടി സ്വീറ്റ്‌സ് അദ്ദേഹം എല്ലാവര്‍ക്കും പങ്കുവച്ചു. എനിക്ക് രണ്ടു മൂന്നെണ്ണം നല്‍കിയതില്‍നിന്നും ഒരെണ്ണം ഞാന്‍ എടുത്തു.ഒത്തിരി സ്വാദിഷ്ടമായിരുന്നു ആ സ്വീറ്റ്സ് ഒരെണ്ണം കൂടി എടുക്കാമായിരുന്നു. കുറ്റബോധം തോന്നി അല്ലെങ്കിലും അതങ്ങനാണല്ലോപലപ്പോഴും ജീവിതത്തില്‍ കൈക്കുമ്പിളില്‍കൊണ്ടു വച്ചുതരുന്ന പലതിന്റെയും വിലയും ഗുണവും നമ്മള്‍ വൈകി മാത്രമാകും തിരിച്ചറിയുക.അപ്പോളേക്കും ഷോട്ട് റെഡിയായി.

ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍ ആ ശബ്ദം ആര്‍ദ്രമായി എന്റെ കാതില്‍ മന്ത്രിച്ചു.തിലകന്‍ചേട്ടന്റെ മകന്‍ വെഷമിക്കണ്ട ഈ കടം ഞാന്‍ വീട്ടും.പാപ്പന്റെ ഷൂട്ടിംഗ് കഴിഞ്ഞു തമ്മിൽ പിരിഞ്ഞു .ഞാൻ ആ കടം മറന്നു പോയി എന്നാൽ കൃത്യം ഒരുമാസം കഴിഞ്ഞു വിളി എത്തി.ഷമ്മീ സുരേഷ് ഗോപിയാണ്.നിങ്ങള്‍ക്ക് ഞാന്‍ തരാനുള്ള കടം അല്പസമയത്തിനകം നിങ്ങളുടെ വാതില്‍ പടിയില്‍ എത്തും. സ്വീകരിച്ചു കൊള്ളുക.പറഞ്ഞു തീര്‍ന്നില്ല. കോളിംഗ് ബെല്‍ മുഴങ്ങി ഞാന്‍ വാതില്‍ തുറന്നു. ആര്‍ട്ട് ഡയറക്ടര്‍  സാബു റാം വാതില്‍ക്കല്‍ ചേട്ടന്റെ വീട്ടിലെത്തിക്കണം എന്ന് പറഞ്ഞു സുരേഷ്‌ഗോപി സാര്‍ തന്നയച്ചതാണെന്ന് അറിയിച്ച് ഒരു പൊതി ഏല്‍പ്പിച്ചിട്ട് സാബു യാത്രയായി. ഞാന്‍ ഇന്നോളം കഴിച്ചിട്ടുള്ളതില്‍വച്ച് അനുഭവിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മധുരം നിറച്ചുവച്ചിട്ടുള്ള ആ സ്‌നേഹപ്പൊതിയുമായി തിരികെ നടക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു കൃത്യം ഒരു മാസം മുമ്പ് അദ്ദേഹം പറഞ്ഞത്.