നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ, സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്, മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്, കുറച്ച് നാളുകൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. താരാകല്യാണിന്റെ ശിഷ്യൻ ആയ അർജുൻ ആണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. വളരെ ആഘോഷ പൂർവം ആയിരുന്നു വിവാഹം നടന്നത്.സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അര്‍ജുന്‍ സോമശേഖരനെ കുറിച്ചുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വിവാഹത്തിന് മുന്‍പ് തന്നെ ടിക് ടോക് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് സൗഭാഗ്യയും അര്‍ജുനും. അടുത്തിടെ ആണ് ഇവർക്ക് കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ഇരുവരും പുറത്ത് വിട്ടത്.

ഇപ്പോൾ സൗഭാഗ്യക്ക് താരകല്യാൺ നൽകിയ സമ്മാനത്തെ കുറിച്ച് പറയുകയാണ് താരം,  ഞാനും മിട്ടുവുമാണ് ഇതെന്നാണ് അമ്മ പറഞ്ഞത്. ജനിക്കും മുന്‍പേ തന്നെ കുഞ്ഞതിഥിക്ക് പേരിട്ടിരിക്കുകയാണ് താര. ഈ ഫോട്ടോ എനിക്ക് പോസ്റ്റ് ചെയ്യാതിരിക്കാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞായിരുന്നു സൗഭാഗ്യ ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്. അമ്മയെ ടാഗ് ചെയ്തായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്. അമ്മയുടെ മടിയിരിക്കുന്ന കുഞ്ഞിന്റെ ചിത്രമായിരുന്നു താര സൗഭാഗ്യക്കായി സമ്മാനിച്ചത്.യെസ്, ഞാന്‍ അത് ചെയ്തു മകളേയെന്നായിരുന്നു പോസ്റ്റിന് കീഴിലായി താര കല്യാണ്‍ കമന്റിട്ടത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്. അശ്വതി ശ്രീകാന്ത്, സ്‌നേഹ ശ്രീകുമാര്‍, മുക്ത ഇവരെല്ലാം കമന്റുമായെത്തിയിട്ടുണ്ട്. സോ ക്യൂട്ട്, ഞങ്ങളം കുഞ്ഞതിഥിയെ കാണാനായി കാത്തിരിക്കുകയാണെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.