മലയാള സിനിമയിൽ കോമഡി കൈകാര്യം ചെയുന്ന നടിമാരിൽ വളരെ പ്രഗത്ഭ ആയിരുന്നു കൽപ്പന .ഈ താരം ഇന്ന് ലോകത്തു നിന്നും വിട വാങ്ങിയിട്ട് ആറു വര്ഷംപൂർത്തിയാകുന്നു. ഈ അവസരത്തിൽ മനോജ് കെ ജയൻ കല്പനയുടെ ഓർമകൾ പങ്കു വെചിരിക്കുകയാണ്.കല്പനയുടെ സഹോദഹരിയും,നടിയുമായ ഉർവശിയുടെ മുൻ ഭർത്താവ് ആണ് മനോജ് കെ ജയൻ. മലയാള സിനിമയിൽ ഇന്നും കല്പനയുടെ കസേര ഒഴിഞ്ഞു കിടക്കുവാണെന്നു താരം ഫേസ്ബുക്കിൽ കുറിച്ച്.

ഓർമ്മപ്പൂക്കൾ … കല്‍പ്പനയ്ക്ക് തുല്യം കല്‍പ്പന മാത്രംമലയാള സിനിമയിൽ  ഇന്നും കല്പനയുടെ കസേര ഒഴിഞ്ഞു കിടക്കുന്നു. എന്നും സത്യസന്ധമായ വ്യക്തമായ നിലപാടുകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമായിരുന്നു കല്‍പനയുടേത്. മരണം വരെയും എന്നെ സഹോദര തുല്യനായി കണ്ടു ഒരുപാട് സ്‌നേഹത്തോടനിറഞ്ഞ സ്മരണയോടെ പ്രണാമംഎന്നാണ് മനോജ് കെ. ജയന്‍ കുറിച്ചിരിക്കുന്നത്. 20016ജനുവരി 25നെ  പുലർച്ചെയാണ് സിനിമാലോകത്തെയും,ആരാധകരെയും ഞെട്ടിച്ചു ഈ ദുഃഖ വാർത്ത വരുന്നത്.

ഷൂട്ടിങ്ങുമായി ബന്ധപെട്ട് ഹൈദരാബാദിൽ താമസിക്കുമ്പോൾ ഹോട്ടലിൽ ബോധരഹിതയായി കണ്ടെത്തിത്. മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ച നടി ഇപ്പോളും   താൻ അഭിനയിച്ച അവിസ്മരണീയമാക്കിയ കഥാപാത്രങ്ങളിൽ ഇന്നും ജീവിച്ചിരിക്കുന്നു. തനിച്ചല്ല ഞാൻ എന്ന സിനിമയിൽ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശ്യ പുസ്കാരം നേടിയിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ ചാർളി ആണ് താരത്തിന്റെ അവസാന സിനിമ.