മലയാള സിനിമയിൽ നിരവധി ചെറുതും, വലുതുമായ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടൻ ആയിരുന്നു സിദ്ദിഖ്. ഇപ്പോൾ തന്റെ കൂടെ അഭിനയിച്ച നടിമാരുടെ കൂട്ടത്തിൽ തന്റെ പ്രിയ നടിയെ കുറിച്ച് തുറന്നു പറയുകയാണ് നടൻ. നടി സുചിത്ര മുരളി, നിരവധി സിനിമകളിൽ തന്റെ പെയർ ആയി വന്ന നടി ആയിരുന്നു സുചിത്ര, ഇന്നും ഇരുവരും നല്ല സുഹൃത്തുക്കൾ ആണെന്നും പറയുന്നു.
സിനിമയിൽ തന്റെ കൂടെ ഉർവശിയും, ശോഭനയും അങ്ങനെ മിക്ക താരങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്ന് കൂടുതൽ തന്റെ പെയർ ആയി അഭിനയിച്ചത് സുചിത്ര ആയിരുന്നു, ഇന്നും ഞങ്ങളുട കുടുംബങ്ങൾ തമ്മിൽ നല്ല സൗഹൃദം കാത്തു സൂക്ഷിക്കാറുണ്ട് നടൻ പറയുന്നു. സുചിത്ര തന്റെ ഒപ്പം മാത്രം അഭിനിച്ചതുകൊണ്ടു മാത്രമല്ല തനിക്കു സുചിത്രയോടു ഒരു ഇഷ്ട്ടം തോന്നിയത്, താൻ അഭിനയിക്കുന്ന സമയത്തു എല്ലാം തന്റെ വളർച്ചയെ കൂടുതൽ ഇഷ്ട്ടപെടുകയും ചെയ്യ്തിരുന്നു സുചിത്ര
സുചിത്രയുടെ ഭർത്താവും ഞാനും ഇന്നും നല്ലൊരു സുഹൃത് ബന്ധം കാഴ്ച വെക്കുന്നുണ്ട് ഒരുപക്ഷെ സുചിത്രയേക്കാൾ, സിദ്ദിഖ് പറയുന്നു, നിരവധി സിനിമകളിൽ അഭിനയിച്ച സുചിത്ര വിവാഹത്തിന് ശേഷം അഭിനയം രംഗം വിട്ടു ഇപ്പോൾ ഭർത്താവിനും കുടുംബത്തിനും ഒപ്പം അമേരിക്കയിലാണ് താമസ.