സംവിധായകൻ ഷെബി ചൗഘടടിൻറെ സംവിധായത്തിൽ ഒരുങ്ങുന്ന ചിത്രമാണ്  കാക്കിപ്പട.ചിത്രം  ഡിസംബർ30-ന് തീയറ്ററുകളിൽ എത്തും.ഷെബി ചൗഘടടിൻറെ “ബോബി” എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയുന്ന ചിത്രമാണ്  കാക്കിപ്പട. എന്നാൽ ഈ ചിത്രം ക്രിസ്തുമസിന് റിലീസ് ചെയ്യാനിരുന്ന സിനിമ സെൻസർ ബോർഡ് നിർദേശത്തെ തുടർന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു. ചിത്രത്തിൻറെ ടീസറും ട്രെയിലറും പാട്ടും  ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ  ആയിരുന്നു.സിനിമയിലെ ഒരു കഥാപാത്രത്തിൻറെ പേര് മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെടുകയായിരുന്നു. അതാണ് സിനിമ സെൻസർ ബോർഡ് നിർദേശത്തെ തുടർന്നാണ് വൈകിയത്.

സംവിധായകൻ ഷെബിയും ഷെജി വലിയകത്തും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.എസ്.വി. പ്രൊഡക്ഷൻസിൻറെ ബാനറിൽ  ആണ് ചിത്രത്തിന്റെ നിർമാണം.നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്‌, ആരാധ്യാ ആൻ, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, സജിമോൻ പാറായിൽ, വിനോദ് സാക്, സിനോജ് വർഗീസ്, കുട്ടി അഖിൽ,  പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവർ ആണ് ചിത്രത്തിലെ മറ്റുകഥാപാത്രങ്ങൾ ആയിട്ട് എത്തുന്നത്.എന്നാൽ ചിത്രത്തിന്റയെ  ഛായാഗ്രഹണം  ചെയിതിരിക്കുന്നത്  അജി മസ്ക്കറ്റ്.