മലയാള സിനിമയിൽ താൻ ചെയ്ത് കഥപാത്രങ്ങൾ എല്ലാം തന്നെ കടകെണി യുള്ള നടൻ ആയിട്ടാണ് എത്തിയിരിക്കുന്നത്, അതുകൊണ്ടു തന്നെ താരത്തിന് നിരവധി ട്രോളുകൾ ആണ് എത്തിയിട്ടുള്ളത്, കടക്കെണി സ്റ്റാർ എന്ന പേരിലാണ് താരത്തെ ട്രോളുന്നതും, എന്നാൽ ഇപ്പോൾ അതിനെതിരെ പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുകയാണ് നടൻ. ജീവതത്തിൽ കടം വാങ്ങിക്കാത്തവർ ആരെങ്കിലുമുണ്ടോ നടൻ ചോദിക്കുന്നു.
താൻ 130 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്, അതിലെ മിക്കതും കടക്കെണി യുള്ള വ്യക്തി ആയിട്ടാണ് അഭിനയിച്ചിട്ടുളളത്, എനിക്ക് കടക്കെണി യുളള സ്റ്റാർ എന്ന പേര് വിളിക്കുമ്പോൾ അതിൽ എനിക്ക് ഒരു വിഷയം വരുന്നില്ല. ഞാൻ അത് തമാശയായി മാത്രമേ കാണുന്നുള്ളൂ. സൈജു പറയുന്നു.
അഥവാ ഞാൻ സീരിയസ് ആയിട്ട് എടുത്താൽ പിന്നെ ഞാൻ അത്തരം കഥപാത്രങ്ങൾ ചെയ്യാതിരിക്കണം. ജീവിതത്തിൽ കടം വാങ്ങിക്കാത്ത ആളുകൾ ഇല്ല, നേരിട്ട് ചോദിച്ചില്ലെങ്കിലും നമ്മൾ ബാങ്കിൽ എങ്കിലും ലോൺ എടുത്തിട്ടുള്ളവർ ആണ് സൈജു പറയുന്നു. അതുകൊണ്ടു നമ്മൾ ഏതു കഥപാത്രം ചെയ്യ്താലും അതൊക്കെ കടം വാങ്ങിക്കുന്ന ആളായിട്ട് ആയിരിക്കും, നടൻ പ്രതികരിക്കുന്നു.