ലോകേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലെ പുതിയ ചിത്രം ‘ലിയോ’യുടെ വരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ ഒന്നടങ്കം, ഈ അടുത്തിടക്ക് നടി സായി പല്ലവിയും ചിത്രത്തിന്റെ ഭാഗമായി എത്തുന്നു എന്നുള്ള വാർത്ത എത്തിയിരുന്നു, എന്നാൽ ഇപ്പോൾ നടി ഈ സൂപ്പർഹിറ്റ് ചിത്രത്തിനോട് നോ പറഞ്ഞിരിക്കുകയാണ്. തനിക്കു ലിയോയുടെ ഓഫർ വേണ്ടാന്ന് താരം ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണ്. കൂടാതെ താരം തന്റെ കരിയറിൽ ഒരു സുപ്രധാന തീരുമാനം എടുത്തിരിക്കുന്നു എന്നും റിപോർട്ടുകൾ പറയുന്നുണ്ട്.
ഇനിയും താൻ അഭിനയ പ്രധാന്യമുള്ളതും,വലുതുമായ റോളുകൾ മാത്രമേ താൻ എടുക്കുന്നുള്ളു, ഇത് തന്റെ ഉറച്ച തീരുമാനം ആണെന്നും നടി പറയുന്നു, അതുപോലെ അജിത് കുമാർ നായകനായ തുനിവ് എന്ന ചിത്രത്തിലും ഓഫ്ഫർ താൻ നിരസിച്ചു എന്നുംറിപോർട്ടുകൾ പറയുന്നുണ്ട്,. ചിത്രത്തിൽ മഞ്ജുവിന്റെ റോളിലേക്കായിരുന്നു സായിയെ ക്ഷണിച്ചിരുന്നത്, എന്നാൽ കഥപാത്രം പ്രാധാന്യം കുറവ് ആണെന്നുള്ള രീതിയിൽ ആയിരുന്നു ചിത്രം ഉപേക്ഷിച്ചത് എന്നും പറയുന്നു.
എന്നാൽ വിജയ് ചിത്രമായ ലിയോയിൽ തൃഷ ആണ് നായിക് ആയി എത്തുന്നത്. വലിയ താര നിര യുള്ള ഒരു ചിത്രം കൂടിയാണ് ലിയോ, സഞ്ജയ് ദത്ത, മിഷ്കിൻ, പ്രിയ ആനന്ദ്,മൻസൂർ അലിഖാന്, ബാബുആന്റണി, ഗൗതം മേനോൻ തുടങ്ങിയവർ ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്, കാശ്മീരിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ് എന്നുള്ള വാർത്തയും മുൻപ് എത്തിയിരുന്നു.