തെന്നിന്ത്യയിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് സായി പല്ലവി. മലയാളത്തിലൂടെയാണ് നായികയായി വെള്ളിത്തിരയിലേക്ക് സായ് പല്ലവി അരങ്ങേറ്റം കുറിക്കുന്നത്. അതേ സമയം തന്നെ സിനിമയുടെ കാര്യത്തിലും വ്യക്തി ജീവിതത്തിലും ചില കര്‍ശന നിബന്ധനകള്‍ പാലിക്കുന്ന ആളാണ് നടി. നേരത്തെ വിവാഹത്തോട് പോലും നോ പറഞ്ഞിരുന്ന നടി ഇപ്പോൾ അതിലൊരു മാറ്റം വരുത്തി എന്നതാണ് ഏറെ ശ്രദ്ധേയം. ഓരോ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോഴും കര്‍ശനമായ നിബന്ധനകളാണ് നടി മുന്നോട്ട് വെക്കാറുള്ളത്. സിനിമയിലെ ചുംബന രംഗങ്ങള്‍ക്കും ബെഡ് റൂം സീനുകള്‍ക്കുമെല്ലാം നടി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് മാത്രമല്ല താന്‍ ചെയ്യില്ലെന്ന് പറയുന്ന കാര്യങ്ങളൊന്നും സിനിമയില്‍ ഉണ്ടാവരുതെന്ന നിര്‍ദ്ദേശവും നടി കൊടുക്കാറുണ്ട്. വിവാഹക്കാര്യത്തിലും സമാനമായ രീതിയിലാണ് നടി നിബന്ധനകള്‍ വെച്ചിട്ടുണ്ടായിരുന്നത്. മുന്‍പ് പലപ്പോഴും താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് സായി പല്ലവി മറുപടിയായി പറഞ്ഞത്. ‘മാതാപിതാക്കളെ വിട്ട് മറ്റൊരു വീട്ടിലേക്ക് പോകേണ്ടി വരുന്നത് തനിക്ക് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല. എല്ലാ കാലത്തും തന്റെ മാതാപിതാക്കളുടെ കൂടെ കഴിയാനാണ് ആഗ്രഹമെന്നും അതാണ് വിവാഹം വേണ്ടെന്ന് തീരുമാനിക്കാന്‍ കാരണമെന്നുമാണ് മുന്‍പൊരു അഭിമുഖത്തില്‍ സായി പറഞ്ഞത്.
ഇപ്പോള്‍ ഭാവിയിലെ തന്റെ ഭര്‍ത്താവിന് വേണ്ട ഗുണങ്ങളെ പറ്റി നടി പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. ‘എനിക്ക് ഇരുണ്ട ചര്‍മ്മമുള്ള പുരുഷന്മാരെയാണ് ഇഷ്ടം. സെന്‍സിറ്റീവ് സ്വഭാവം ഉള്ളവരെയാണ് തനിക്കേറ്റവും ഇഷ്ടം. പിന്നെ എനിക്ക് പാചകം ചെയ്യാനറിയില്ല, അതുകൊണ്ട് പാചകം ചെയ്യാനറിയുന്ന ഒരു ആണ്‍കുട്ടിയെ കിട്ടിയാല്‍ വളരെ സന്തോഷമുണ്ടാവുമെന്നും നടി പറയുന്നു.’ ആണ്‍കുട്ടികള്‍ എങ്ങനെ ആയിരിക്കണമെന്ന് പ്രത്യേകിച്ചൊരു നിയമവുമില്ല. എന്നാല്‍ ഹൃദയത്തില്‍ വളരെ മൃദുലമായ ആണ്‍കുട്ടികളെ ഞാന്‍ സ്നേഹിക്കുന്നു. അവര്‍ അവരുടെ ഹൃദയത്തില്‍ നിന്ന് എന്തെങ്കിലും പറഞ്ഞാല്‍, അത് കേള്‍ക്കാനും എനിക്ക് ഇഷ്ടമാണ്. സെന്‍സിറ്റീവ് വിഷയങ്ങളില്‍ ആണ്‍കുട്ടികള്‍ കരയുന്നവരാണെങ്കില്‍ അത്തരക്കാരെയാണ് എനിക്ക് ഇഷ്ടം. തന്നെ പ്രൊപ്പോസ് ചെയ്യാനായി ചുവന്ന റോസപ്പൂക്കളുടെയോ സ്വര്‍ണ മോതിരങ്ങളുടെയോ ആവശ്യമില്ല. നല്ലൊരു ഹൃദയം മതിയെന്നും നടി വ്യക്തമാക്കി
അതേ സമയം ഞാനുമായി മാച്ചിങ് ആയിട്ടുള്ളവരെ തീരെ ഇഷ്ടമല്ല. പെണ്‍കുട്ടികളെ വേദനിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെ പെരുമാറുന്ന ആണ്‍കുട്ടികളുടെ മനോഭാവവും എനിക്കേറ്റവും സന്തോഷം നല്‍കുന്ന സ്വഭാവമാണെന്നും നടി കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ തനിക്ക് ആണുങ്ങളില്‍ ഇഷ്ടമില്ലാത്ത സ്വഭാവമെന്താണെന്നും മുന്‍പൊരു ചര്‍ച്ചയില്‍ സായി സൂചിപ്പിച്ചിരുന്നു. പെണ്‍കുട്ടികളെ വളയ്ക്കാനും അവരുടെ പുറകേ നടക്കാനും വേണ്ടി മസിലുരുട്ടി നടക്കുന്നവരെ തീരെ ഇഷ്ടമില്ല. ആണ്‍കുട്ടികള്‍ എപ്പോഴും ഫിറ്റ് ആയി ഇരുന്നാല്‍ മതി. അവര്‍ ബോഡി നിര്‍മ്മിക്കേണ്ട ആവശ്യമില്ലെന്നാണ് സായി പല്ലവി പറയുന്നത്. അതേസമയം നടി എന്നതിന് പുറമെ ഡോക്ടറും കൂടിയാണ് സായ് പല്ലവി. സൗത്ത് ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ നർത്തകിയായി മത്സരിച്ചതിനു ശേഷമാണ് സായ് പല്ലവി അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ ഹിറ്റ് ചിത്രം പ്രേമത്തിലെ മലര്‍ മിസ് എന്ന കഥാപാത്രത്തെ ആരും മറക്കില്ല. അത്രയ്ക്കും ജനപ്രീതിയായിരുന്നു സായി പല്ലവിയ്ക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചത്. ആദ്യ സിനിമ തന്നെ വലിയ വിജയമായതോടെ സായി പല്ലവിയുടെ മാര്‍ക്കറ്റും കൂടി. ഇപ്പോള്‍ കോടികള്‍ പ്രതിഫലം വാങ്ങിക്കുന്ന ശ്രദ്ധേയ നടിമാരില്‍ ഒരാളായി നടി മാറിയിരിക്കുന്നു. മലയാളത്തില്‍ അഭിനയിച്ച് ഹിറ്റായതിന് ശേഷം ഇപ്പോള്‍ തെലുങ്കിലും തമിഴിലുമാണ് സായി പല്ലവി സജീവമായിരിക്കുന്നത്. കലി, അതിരൻ തുടങ്ങിയവയാണ് സായ് പല്ലവി അഭിനയിച്ച പ്രധാന ചിത്രങ്ങള്‍