മിനിസ്ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. സാധിക പങ്ക് വെക്കുന്ന ചിത്രങ്ങൾക്ക് വിമർശങ്ങളും മറ്റും നേരിടാറുള്ളത് പതിവാണ്. ഇപ്പോൾ താരം പങ്ക് വെച്ച പരസ്യ ചിത്രത്തിനാണ് വിമർശങ്ങൾ നേരിട്ടിട്ടുള്ളത്. ഇതിന് മറുപടിയായി താരവും രംഗത്തെത്തിയിട്ടുണ്ട്.
സാമൂഹിക പ്രതിബദ്ധതയുള്ള നായികാ എന്നതിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കമന്റ് ആയിരുന്നു സാധികയുടെ പോസ്റ്റിന് കിട്ടിയത്. കസവ് സാരി ഉടുത്ത് ശരീരം നിറയെ സ്വാർണാഭരങ്ങൾ ഇട്ട് നിൽക്കുന്ന സാധികയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. വിമർശകരിൽ ഒരാൾക്ക് സാധിക മറുപടിയും നൽകിയിട്ടുണ്ട്. “സാധിക കമന്റ്സിനുള്ള മറുപടികളിലൂടെ പറയുന്നത് എനിക്ക് യാതൊരു സാമൂഹിക പ്രതിബദ്ധതയും ഇല്ല എന്നാണ്. ഞാൻ ഒരു പരസ്യത്തിലാണ് സ്വാർണാഭരണങ്ങളുടെ പരസ്യത്തിൽ അഭിനയിക്കുന്നത് പണത്തിനാണ്. സ്വാർനത്തിന് അതിന്റെതായ മൂല്യം ഉണ്ട്. കേരളത്തില്‍ സ്ത്രീധനത്തിന് എതിരെ നടക്കുന്ന ക്യാമ്ബയിനില്‍ ഒന്നും താല്പര്യം ഇല്ല” എന്നാണ്. സാധിക ഇതിന് മറുപടി നൽകിയത്.
ഞാൻ സ്ത്രീധനം കൊടുത്തല്ല കെട്ടിയതു അത് എന്റെ തീരുമാനം ആണ്. പിന്നെ ഈ സ്ത്രീധനം സ്വർണ്ണം മാത്രം ആണെന്ന നിങ്ങളുടെ ഒക്കെ നിലപാട് ആയി എനിക്ക് യോജിക്കാൻ ഒക്കില്ല സ്വർണ്ണം എന്നത് സ്ത്രീക്ക് കല്യാണത്തിന് മാത്രം കൊടുക്കാനുള്ള ഒന്നാണെന്നും എനിക്കറിയില്ല. ഞാൻ അധ്വാനിച്ചു എനിക്കിഷ്ടപെട്ട സ്വർണ്ണം കാശു കൊടുത്തു വാങ്ങാറുണ്ട് അത് ഞാൻ ഇട്ടാൽ അതെന്റെ അധ്വാനത്തിന്റെ അഭിമാനം ആണ് അല്ലാതെ സ്ത്രീധനം അല്ല. പിന്നെ ഈ സ്വർണ്ണം അല്ലാതെ കാർ കാശ് വീട് ഒക്കെ കൊടുക്കാറുണ്ടല്ലോ അപ്പൊ നാളെ തൊട്ടു സാമൂഹിക പ്രതിബദ്ധതക്കായി കാറിന്റെ പരസ്യം ബാങ്ക് housing ലോൺ ഒക്കെ നിർത്തേണ്ടി വരുമോ എന്നും സാധിക കമന്റ്ൽ കൂട്ടിച്ചേർത്തു.