മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്. കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് ഒക്കെ മോശം കമെന്റുമായി വരുന്ന പുരുഷ കേസരികൾക്ക് ഒക്കെ ചുട്ട മറുപടിയും താരം നൽകാറുണ്ട്.

sadhika

മിനിസ്‌ക്രീനിൽ തിളങ്ങിയ സാധിക ഇപ്പോൾ കൂടുതലായും റിയാലിറ്റി ഷോകളിൽ ആണ് പങ്കെടുക്കാറുള്ളത്. രാധിക വേണുഗോപാൽ എന്ന തന്റെ പേര് മാറ്റി സാധിക വേണുഗോപാൽ എന്ന് താരം ആക്കുകയായിരുന്നു, തന്റെ ജീവിതത്തിൽ നേരിട്ട എല്ലാ പ്രശ്നങ്ങഉം താരം തുറന്നു പറഞ്ഞിട്ടുണ്ട്, ഇപ്പോൾ തനിക്ക് ഒരാൾ അയച്ച മെസ്സേജിന് മറുപടി നൽകി എത്തിയിരിക്കുകയാണ് താരം, തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കൂടിയാണ് സാധിക മറുപടി നല്കയിരിക്കുന്നത്, തനിക്കെതിരെ വന്ന ബോഡി ഷെയ്‌മിങ്ങിനെതിരെ താരം പ്രതികരിച്ചത് ഇങ്ങനെ,

അധികം തടി വക്കണ്ടാട്ടോ…. അപ്പൊ ഒരു അമ്മായി ലുക്ക്‌ തോന്നുന്നു…..’ എന്നാണ് സാധികയുടെ ഒരു പോസ്റ്റിനു താഴെ ഒരാൾ കമന്റുമായി എത്തിയത്. ഇതിന്, ‘ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ… ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്? ഞാൻ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാൻ സഹിച്ചോളും. ചേട്ടൻ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാൽ മതി…’എന്നാണ് സാധിക മറുപടി കുറിച്ചത്