സൂപ്പർസ്റ്റാർ രജനി കാന്തിന്റ ‘ജയിലർ’ ഇപ്പോൾ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്, താരത്തിന്റെ ഈ അടുത്തിറങ്ങി ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകരെ വളരെയധികം നിരാശ പെടുത്തിയിരുന്നു, എന്നാൽ നടന്റെ ഈ ചിത്രം വളരെയധികം പ്രതീക്ഷയോടെ ആണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്. ഇപ്പോൾ നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ വര്ഷം ഓഗസ്റ്റ് 10 നെ ഗ്രാൻഡ് റിലീസിനെ ഒരുങ്ങുകയാണ്.
ഇപ്പോൾ കിട്ടിയ വാർത്തകൾ അനുസരിച്ചു ചിത്രത്തിന്റെ കേരളത്തിന്റെ വിതരണാവകാശം അതിശയിപ്പിക്കുന്ന വിലയിൽ വിറ്റു എന്നാണ്. അതും 5 .5 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്. ഈ ചിത്രം കേരളത്തിൽ റീലിസിനായി എത്തിക്കുന്നത് ഗോകുലം മൂവീസ് ആണ്. അതുപോലെ ചിത്രത്തിന്റെ ഹൈ ലൈറ്റ് എന്ന് പറയുന്നത് മലയാളത്തിന്റെ നടന വിസ്മയായ മോഹൻലാലും ഇതിൽ ഒരു വേഷം ചെയ്യുന്നു എന്നാണ്.
ചിത്രത്തിൽ മോഹൻലാൽ, രജനി കാന്ത് തുടങ്ങിയ താരങ്ങളെ കൂടാതെ തമന്ന, രമ്യ കൃഷ്ണൻ, ജാക്കി ഷരീഫ്, സുനിൽ വസന്ത രവി, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. മാരനാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്. സംഗീതം അനിരുദ്ധ് രവിചന്ദര്