തീ പാറുന്ന ആക്ഷനുമായി കാപ്പയുടെ  ട്രയിലർ എത്തി, ആസിഫ് അലി, പൃഥിരാജ് എന്നിവർ കേന്ദ കഥാപാത്രങ്ങൾ ആയി എത്തുന്ന ചിത്രമാണ് ഇത്. കാപ്പ സംവിധാന൦ ചെയ്യ്തത്  ആക്ഷൻ ത്രില്ലർ മൂവികൾ ചെയ്യുന്ന ഷാജി കൈലാസ് തന്നെ, കൊട്ട മധു എന്ന വത്യസ്തമാര്ന്ന ഗുണ്ടാ കഥപാത്രം ആണ് പൃഥ്വിരാജ് ചെയ്യുന്നത്, ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.

ആക്ഷനും, വയലൻസും ചേർന്ന ഒരു ചിത്രമാണ് കാപ്പ. ചിത്രത്തിൽ നായിക ആയി എത്തുന്നത് അപർണ്ണ ബാലമുരളി കൃഷ്ണയാണ്. ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ്  ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമിക്കുന്ന ചിത്ര൦ ആണ് ഇത്.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ഈ ചിത്രത്തിന്റെ  രചനയും നിർവഹിക്കുന്നത്. തിരുവന്തപുരം ലോക്കൽ ഗുണ്ടകളുടെ കഥ പറയുന്ന ഒരു ചിത്രവും കൂടിയാണ് കാപ്പ.