ദിലീപ്, നവ്യ നായർ അഭിനയിച്ച ചിത്രം ‘പട്ടണത്തിൽ സുന്ദരൻ’  സംവിധാനം ചെയ്യ്തത് വിപിൻ മോഹൻ ആയിരുന്നു, സംവിധയകന്റെ ആദ്യ ചിത്രം കൂടി ആയിരുന്നു ഇത്, എന്നാൽ ഈ ചിത്രം വലിയ രീതിയിൽ മുന്നേറിയിരുന്നില്ല, ഇപ്പോൾ ഈ  ചിത്രത്തെ കുറിച്ചും ഇത് സംവിധാനം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും തുറന്നു പറയുകയാണ് വിപിൻ മോഹൻ. ഈ ചിത്രത്തിന്റെ  സ്ക്രിപ്റ്റ് നൽകിയത് സിന്ധു  രാജ് ആയിരുന്നു.

ഈ  ചിത്രം താൻ സംവിധാനം ചെയ്യാൻ കാരണക്കാരൻ നടൻ ദിലീപ് ആയിരുന്നു, സത്യത്തിൽ ഈ സിനിമ ചെയ്‌യേണ്ട സംവിധയകാൻ ഞാൻ അല്ല, എന്നാൽ  ഈ  ചിത്രം ചെയ്യാൻ എന്തുകൊണ്ടും യോഗ്യർ പുതുമുഖ സംവിധായകർ ആയിരുന്നു, ഈ വിവരം ഞാൻ സിന്ധു രാജിനോട് പറയുകയും ചെയ്യ്തു. എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞു നമ്മൾക്ക് സത്യൻ അന്തിക്കാടിന് ചോദിക്കാം ഈ ചിത്രം സംവിധാനം ചെയ്യാമോ എന്ന്, എന്നാൽ പുള്ളി ഇതിൽ നിന്നും വ,ഴുതി മാറുകയായിരുന്നു.

അന്ന് നടൻ ദിലീപ എന്റെ  സുഹൃത്തായിരുന്നു, എന്നോട് ദിലീപ് ആവശ്യപ്പെട്ടു ചേട്ടൻ തന്നെ ഈ സിനിമയുടെ സംവിധയകൻ, നിർമാണത്തിന്റെ കാര്യം ചേട്ടൻ എനിക്ക് വിട്ടേരെ അങ്ങനെ ദിലീപിന്റെ ആവശ്യ പ്രകാരം ആണ് ഞാൻ പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രം  സംവിധാനം ചെയ്യ്തത്. എന്നാൽ പിന്നീട് അങ്ങോട്ട് പ്രശ്നങ്ങൾ ആയിരുന്നു, ചിത്രത്തിൽ നവ്യ ഡബ്ബ് ചെയ്‌യേണ്ട എന്ന സ്ഥിതി വന്നു എന്നാൽ ഞാൻ സമ്മതിച്ചില്ല , നവ്യ തന്നെ ഡബ് ചെയ്യ്താൽ മതിയെന്നു ഞാൻ ആവശ്യപ്പെട്ട്, അങ്ങനെ ഓരോരോ കാര്യങ്ങളിൽ പ്രശ്ങ്ങൾ ഉടലെടുത്തു, ചിത്രം വേണ്ട രീതിയിൽ വിജയിക്കുകയും ചെയ്യ്തില്ല വിപിൻ മോഹൻ പറയുന്നു.