കെഎസആർടിസി ജീവനക്കാരുടെമോശം പ്രവർത്തികളാണ് അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. കെഎസ്ആർടിസി ബസ് ജീവനക്കാർ , ബസിൽ ശര്ദിച്ച പെണ്കുട്ടിയെക്കൊണ്ട് ബസ് കഴുകിപ്പിച്ചു, സ്വകാര്യ ബസുകാരുമായി വഴക്ക്, മത്സരയോട്ടം എന്ന് വേണ്ട നിരവധി വാർത്തകാലാണ്.ഇവർ ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും ഇത്തരം മോശം പ്രവർത്തികൾ മൂലാം റദ്ദു ചെയ്യപ്പെടും. എന്നാൽ കഴിഞ്ഞ ദിവസ് സോഷ്യൽ മീഡിയായിൽ പ്രചരിച്ച ഒരു വീഡിയോ ഉണ്ട്. ഒരു കെ എസ ആർ ടി സി ബസ് ചീറിപ്പാഞ്ഞു കോഴിക്കോട് നിർമല ആശുപത്രിക്കുള്ളിലേക്ക്ക്.

മാനന്തവാടിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട മാനന്തവാടി ഡിപ്പോയിലെ ബസ്, ബസ് കുന്ദമംഗലം എത്തിയപ്പോൾ യാത്രക്കാരിൽ ഒരാൾക്ക് പെട്ടെന്ന് നെഞ്ച് വേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് ഡ്രൈവറും കണ്ടക്ടറും അവസരോചിതമായി ഇടപെട്ടതിനെ തുടർന്ന് നിർമല ആശുപത്രിയിൽ എത്തിക്കുകയും യാത്രക്കാരന്റെ ജീവൻ രക്ഷിക്കുകയും ചെയ്തു. ഡ്രൈവറായ കെ ടി നാസറും കണ്ടക്ടർ മുഹമ്മദ് റഫീഖുമാണ് ബസിലെ ജീവനക്കാർ. നിരവധിപേരാണ് ഇവരെ പ്രശംസിച്ചു കൊണ്ട് കമന്റ് ബോക്സിൽ എത്തുന്നത്. തിരക്ക് കാണിക്കാതെ മനുഷ്വത്വം കൈവിടാതെ നിന്ന ബസിലെ മറ്റു ജീവനക്കാരും പ്രശംസ അർഹിക്കുന്നുണ്ട്.