എന്തും വെട്ടിത്തുറന്നു പറയുന്ന ഒരു അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ഇത്തരത്തിൽ ഏറ്റവുമൊടുവിൽ വന്ന താരത്തിന്റെ പ്രതികരണമാണിപ്പോൾ ശ്രദ്ധ നേടുന്നത് . ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ് ‘എന്ന ചിത്രവുമായി ബന്ധപ്പെട്ടാണത് . നയൻതാരയെ നായികയാക്കി നിലേഷ് കൃഷ്ണ  സംവിധാനം ചെയ്ത ചിത്രമാണ് അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ് ’.   ഈ തമിഴ് ചിത്രം നെറ്റ്ഫ്ലിക്സ്  തങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നും പിൻവലിച്ചിരുന്നു. ഹിന്ദുക്കളുടെ  മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധ ഉയർന്നതിന് പിന്നാലെയാണ് നെറ്ഫ്ലിക്സിന്റെ  നടപടി. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ നേരത്തെ മുംബൈ പോലീസ് കേസെടുത്തിരുന്നു.ഈ  വിഷയത്തിൽ ആണ് നടി പാര്‍വതി തിരുവോത്ത് പ്രതികരണവുമായി എത്തിയത്  . അപകടകരമായ ഒരു സമ്പ്രദായം സൃഷ്ടിക്കപ്പെടുകയാണ്. സിനിമ ഇത്തരത്തില്‍ സെന്‍സറിംഗിന് വിധേയമാകുമ്പോള്‍ ശ്വസിക്കാന്‍ പോലും നമുക്ക് അനുവാദം കിട്ടാത്ത ഒരു കാലം ഉണ്ടായേക്കാം എന്നാണ് പാര്‍വതി തിരുവോത്ത്  ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. അതേസമയം നയൻതാരയ്ക്കും ഒടിടി പ്ലാറ്റ്‌ഫോമിനും എതിരെ വീണ്ടും പരാതി ഉയർന്നു . നെറ്റ്ഫ്ലിക്‌സ് ഇന്ത്യയുടെ കണ്ടന്റ് ഹെഡ് മോണിക്ക ഷെർഗിൽ, നയൻതാര, സിനിമയുടെ നിർമ്മാതാക്കൾ എന്നിവർക്കെതിരെ മധ്യപ്രദേശിലെ ജബൽപൂരിലെ  ഒരു വലതുപക്ഷ സംഘടനയാണ് പരാതി നൽകിയതെന്ന്  റിപ്പോർറ്റുകളുണ്ട്.

ശ്രീരാമനെ നിന്ദിച്ചു, ലവ് ജിഹാദിനെ പ്രോത്സാഹിപ്പിച്ചു, മതവികാരങ്ങൾ വ്രണപ്പെടുത്തി തുടങ്ങിയവ ആരോപിച്ചുള്ള പരാതിയിലാണ്  ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അതേസമയം ഈ വിവാദത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് എംപി കാർത്തി ചിദംബരം രംഗത്തെത്തി . ശ്രീ രാമൻ മാംസാഹാരവും കഴിച്ചിരുന്നതായി പറഞ്ഞ കാർത്തി ചിദംബരം രാമായണത്തിലെ ഭാ​ഗങ്ങൾ പങ്കുവെച്ചാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇഷ്ടഭക്ഷണം തെരഞ്ഞെടുക്കുന്നതിൽ അസ്വസ്ഥരാക്കുന്നവർക്ക് സമർപ്പിക്കുന്നു എന്നും   കാർത്തി ചിദംബരം കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. അതേസമയം, തിയേറ്ററില്‍ അധികം ശ്രദ്ധ നേടാത്ത ചിത്രം ഡിസംബര്‍ 29ന് ആയിരുന്നു ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. പിന്നാലെയാണ് ചിത്രം മതവികാരം വ്രണപ്പെടുത്തിയതായി സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന രീതിയിലാണ് പരാതി മുംബൈ പൊലീസ് കേസ് എടുത്തിട്ടുണ്ട് .

ചിത്രം പിൻവലിച്ചതായി നിർമ്മാതാക്കൾ സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചു. മതവികാരം വൃണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നു എന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത് ചിത്രത്തിൻറെ നിർമ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെൻറ് ആർട്സും ചേർന്നാണ്.നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്. ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ കാണിക്കുന്നത് മു ബൈയിലെ എല്‍ടി മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍   പരാതി നല്‍കിയത്. ക്ഷേത്രപൂജാരിയുടെ മകൾ ഹിജാബ് ധരിച്ച് നിസ്കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങൾ സിനിമയിലുണ്ട്.  നയൻതാരയുടെ  75-ാമത്തെ ചിത്രമാണിത്. ഷെഫിന്റെ വേഷത്തിലാണ് നയൻതാര എത്തിയത്. കുട്ടിക്കാലം മുതൽ ഷെഫ് ആകാൻ കൊതിച്ച ബ്രാഹ്‌മണ കുടുംബത്തിലെ കഥാപാത്രമായാണ് നയൻതാര എത്തുന്നത്. ഷെഫ് ആകുന്നതിന് ഇടയിലും ശേഷവും ഉണ്ടായ പ്രതിസന്ധികളും അത് തരണം ചെയ്തുള്ള തിരിച്ചുവരവുമാണ് ചിത്രം പറയുന്നത്