തനിക്കെതിരെ വന്ന ബലാത്‌സംഗക്കേസിനെ കുറിച്ച് പ്രതികരിച്ചു ശ്രീകാന്ത് വെട്ടിയാർ.സത്യം എന്താണെന്നു ആർക്കുമറിയില്ല ഈ കേസിനു വേണ്ടി ഞാൻ നിയമപരമായി നേരിടുകയാണ്. ശ്രീകാന്തിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ .. പെണ്‍കുട്ടി എന്റെ പേരില്‍ കുറ്റം ആരോപിച്ചു. അത് മാത്രമാണ് എല്ലാവര്‍ക്കും അറിയാവുന്നത്. ആ ആരോപണത്തെ ഏറ്റെടുത്ത് മാധ്യമങ്ങള്‍ ആഘോഷവുമാക്കി. സത്യം എന്താണെന്ന് നിങ്ങളില്‍ ഒരാള്‍ക്ക് പോലും അറിയില്ല. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ നോക്കി വിധി പറയുന്ന ഭൂരിപക്ഷത്തോട് എന്റെ ഭാഗം പറഞ്ഞാല്‍ ആരാണ് വിശ്വാസത്തിലെടുക്കുക.കോടതിയാണ് ശെരിയും തെറ്റും പറയേണ്ടത്. കോടതി മുഖേന സത്യവും നിങ്ങള്‍ അറിയും. ഏതെങ്കിലും വിധേന കേസില്‍ നിന്ന് ഊരി പോരാനുള്ള സാമ്പത്തിക ശേഷിയോ പിടിപാടോ എനിക്കില്ല. എതിര്‍ കക്ഷിക്ക് കിട്ടുന്ന ഭൂരിപക്ഷ സപ്പോര്‍ട്ടും എനിക്കില്ല. അതിനാല്‍ ഞാന്‍ കേസ് അട്ടിമറിക്കും എന്നൊരു ചിന്തയും വേണ്ട. നിയമം സത്യസന്ധമായി തന്നെ മുന്നോട്ട് പോവും. നീതി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്.


കോടതിയുടെ വിധി വന്നതിനു ശേഷം ഞാൻ സംസാരിക്കാം. ഏതു വിധേനയും കേസിൽ നിന്നും ഊരിപ്പോകാനുള്ള പണമോ സ്വാധീനമോ എനിക്കില്ല. ഭൂരിപക്ഷ സപ്പോർട്ടും എനിക്കില്ല അതുകൊണ്ടു ഞാനീ കേസ് അട്ടിമറികക്കും എന്നൊരു ചിന്തയും ആർക്കും വേണ്ട . തി ന്യായ വ്യവസ്ഥയില്‍ എനിക്ക് വിശ്വാസമുണ്ട്. ബഹുമാനപ്പെട്ട കോടതിയുടെ വിധിക്ക് ശേഷം ഇതിനെപ്പറ്റി ഞാന്‍ സംസാരിക്കാം.. ആള്‍ക്കൂട്ട ആക്രമണങ്ങളും തെറിവിളികളും തുടര്‍ന്നുകൊള്ളുകഞാൻ കമെന്റ് ബോക്സ് ഓഫ് ചെയുകയില്ല ആരും അക്ക്രമിച്ചോളൂ …