എല്ലാ സീസണുകളെ അപേക്ഷിച്ചു ബിഗ് ബോസ് സീസൺ 4  വളരെ വത്യസ്തത പുലർത്തിയിരുന്നു. ഈ ഒരു ഷോയിൽ വഴക്കുകളും, ഒപ്പം സൗഹൃദങ്ങളും കാത്തു സൂക്ഷിച്ചു വെച്ചിരുന്നു എല്ലാം മത്സരാർത്ഥികളും. അങ്ങനെ ഒരു സൗഹൃദം പെട്ടന്ന് ഓർമയിൽ എത്തുന്ന രണ്ടു താരങ്ങൾ ആണ് ജാസ്മിനും, നിമിഷയും. ഷോയിൽ കുറച്ചു നാളുകൾ മാത്രമാണ് നിമിഷ നിന്നതും പെട്ടന്ന് പുറത്തുപോകുകയും ചെയ്യ്തത്. എന്നാൽ ജാസ്മിൻ മനപൂർവം തന്നെ ഷോയിൽ നിന്നും പിന്മാറിയ താരം ആയിരുന്നു. ജാസ്മിനും, നിമിഷയു൦ ഷോയിൽ ഉണ്ടായിരുന്നു സൗഹൃദം പുറത്തുവന്നപ്പോളും തുടർന്നിരുന്നു.

ഇരുവരും പുറത്തു വന്നതിനു ശേഷം നിരവധി വീഡിയോകളും, ചിത്രങ്ങളും സോഷ്യൽ മീഡിയിൽ പങ്കുവെക്കുകയും അവ വൈറൽ ആകുകയും ചെയ്യ്തിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വന്ന വാർത്തകൾ ഇരുവരും പിരിഞ്ഞു എന്നാണ്, ഇത് ആരാധകർക്ക് വളരെ സങ്കടകരമായ വാർത്ത തന്നെയായിരുന്നു. ഇരുവരും ഒന്നിച്ചു കൊണ്ട് പോയ എൻ ജെ ട്രാൻസ്ഫർമേഷനിൽ നിന്നും പിന്മാറിയിരിക്കുകയാണ്,  ഇതോടു കൂടിയാണ് ഈ തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചതും, എന്നാൽ ഇതിന്റെ സത്യവസ്ഥയെ ഇരുവരും പ്രതികരിച്ചു എത്തിയിട്ടുമില്ല. എന്നാൽ ഇങ്ങനെ ഒരു വാർത്ത വന്നതിന്റെ പിന്നിലായി ആരധകർ ഇട്ട് കംമെന്റിനെ പ്രതികരിച്ചു കൊണ്ട് നിമിഷ എത്തിയിട്ടുമുണ്ട്. ബിഗ്‌ബോസിൽ നിന്നും പുറത്തു വന്ന താരങ്ങൾ എല്ലാം കൂടി ചേർന്ന് ഒരു വീഡിയോ വീണ്ടും നിമിഷ സോഷ്യൽ മീഡിയിൽ പങ്കു വെച്ച് . ഇത് കണ്ടു ഒരു ആരധകൻ ആണ് ഇങ്ങനെ കമെന്റ് ഇട്ടതു, നിങ്ങൾ പിരിയാൻ പോകുന്നു എന്നുള്ള വാർത്തകൾ കണ്ടിരുന്നു ,എന്നാൽ വിവാഹ൦ കഴിക്കാൻ നിങ്ങൾ പോകുന്നു എന്നുള്ള വാർത്തയും പുറത്തു വന്നിരുന്നു, എന്നാൽ നിങ്ങൾ കല്യാണം കഴിച്ചാലും ഗയ്‌സ് നിങ്ങൾ ഒരിക്കലും പിരിയരുത്. ഈ കമെന്റിനെതിരായി ആണ് നിമിഷ പ്രതികരിച്ചത്. കല്യാണം കഴിക്കണം എന്ന് നീ തീരുമാനിച്ചാൽ മതിയോ എന്നായിരുന്നു, എന്തയാലും രണ്ടാളും പിരിയുമോ ഒന്നിക്കുമോ എന്നുള്ള ആശങ്കയിൽ ആണ് ആരാധകർ.