കഴിഞ്ഞ ദിവസമായിരുന്നു നടി നവ്യ നായരുടെ 38-ാം ജന്മദിനം. ചെറിയ രീതിയിലുള്ള ആഘോഷം മാത്രമാണ് ഉണ്ടായത്. എന്നാൽ പ്രിയപ്പെട്ടവരെല്ലാം ഒത്തുകൂടി താരത്തിന്റെ ജന്മദിനം മറക്കാൻ പറ്റാത്ത അനുഭവമാക്കി മാറ്റിയിരിക്കുകയാണ്. ഇതിൻരെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തില്‍ വൈറലായി മാറിയിരിക്കുന്നത്. വീഡിയോയിൽ വീട്ടിലേക്ക് കടന്നുവരുന്ന താരത്തെ കാത്ത് സമ്മാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും കാത്തിരിക്കുന്നുണ്ടായിരുന്നു. താരം വളരെ വികാരനിർഭരയായി കാണാൻ സാധിക്കും. അതേസമയം പിറന്നാൾ ദിവസം താരത്തിന്റെ അച്ഛൻ തനിക്കായി എഴുതിയ കത്ത് വായിച്ച് കരയുന്നതും വീഡിയോയിലുണ്ട്. എന്തായാലും മാലയാളികളുടെ പ്രിയ താരമാണ് നവ്യ നായർ. മലയാളികളുടെ സ്വന്തം ബാലാമണി. നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും നന്ദനത്തിലെ ആ കഥാപാത്രത്തിലൂടെയാണ് പ്രേക്ഷകർ ഇന്നും നവ്യയെ ഓർക്കുന്നത . ചിത്രത്തിലെ അഭിനയത്തിന് നവ്യയ്ക്ക് സംസ്ഥാന അവാർഡ് ലഭിക്കുകയും ചെയ്തു. വിവാഹം കഴിഞ്ഞതിന് ശേഷം ചെറിയ ഇടവേള എടുത്ത നവ്യ ഇപ്പോൾ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. 38ാം ജന്മദിനം അച്ഛനും അമ്മയും ബന്ധുക്കളും ആഘോഷമാക്കിയതിന്റെ വീഡിയോ നവ്യ തന്നെയാണ്സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നവ്യയുടെ വരവിന് വേണ്ടി അച്ഛനും അമ്മയും മകനും ഉൾപ്പെടെ കാത്തുനിൽക്കുന്നത് വീഡിയോയിൽ കാണാം. ഓരോരുത്തരും നവ്യയ്ക്ക് പിറന്നാൾ സമ്മാനങ്ങൾ നൽകുന്നുമുണ്ട്. പെട്ടെന്നാണ് അച്ഛൻ നവ്യയ്ക്ക് എഴുതിയ കുറിപ്പ് താരം കാണുന്നത്. വേഗം കുറിപ്പെടുത്ത് നവ്യ വായിക്കാൻ തുടങ്ങുന്നു. കത്ത് വായിച്ച് അവസാനിപ്പിക്കാറായപ്പോഴേക്കും നവ്യയുടെ കണ്ണുകൾ നിറയുകയും ശബ്ദം ഇടറുകയും ചെയ്തിരുന്നു. അച്ഛനേയും അമ്മയേയും നവ്യ കെട്ടിപ്പിടിക്കുകയും ചെയ്യുന്നു. അഭിമാനിയായ മക്കൾ ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. വർഷങ്ങൾ എത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്. എന്റെ ചക്കര മുത്താണ്, എന്നായിരുന്നു പിറന്നാൾ ആശംസിച്ചു കൊണ്ട് അച്ഛൻ കുറിച്ചത്. വായിക്കുന്നതിനിടയിൽ നവ്യയുടെ ശബ്ദം ഇടറിയെങ്കിലും അച്ഛനെ ചേർത്തുപിടിച്ച ശേഷം നവ്യ കത്ത് വായിച്ചു തീർത്തു.
ഒരു കുറിപ്പോടെയാണ് നവ്യ വീഡിയോ പോസ്റ്റ് ചെയ്തത്. എന്റെ ജീവിതത്തിൽ നിങ്ങളെല്ലാവരും ഉണ്ടായതിൽ ഞാൻ വളരെ ഭാഗ്യതിയാണ് .. എനിക്ക് എന്റേത് എന്ന് വിളിക്കാൻ കഴിയുന്ന ആളുകൾ, നവ്യ കുറിച്ചു. അതുപോലെ ഉച്ചകഴിഞ്ഞ് മുതൽ തന്നെ ആശംസിക്കാൻ കാത്തിരിക്കുന്ന തന്റെ വിദ്യാർത്ഥികളെക്കുറിച്ചും നവ്യ പറഞ്ഞു. ഇവരുടെയൊക്കെ അധ്യാപികയായതിൽ താൻ അനുഗ്രഹിക്കപ്പെട്ടു എന്നും നവ്യ പറഞ്ഞു. നിരവധിപേരാണ് നവ്യയ്ക്ക് ആശംസയുമായി എത്തിയത്.ഇത് കാണുന്ന ആരുടെയും കണ്ണ് നിറയുമെന്നാണ് ചിലർ കമന്റ ചെയ്തിരിക്കുന്നത്.