മലയാള സിനിമയില്‍ വന്‍ വിജയം നേടിയ ആരാധകരുടെ ഹൃദയം കീഴടക്കിയ ചിത്രമായിരുന്നു ക്ലാസ്‌മെറ്റ്‌സ് ആ ചിത്രത്തില്‍ നരേന്റെ വേഷം ഇന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അടൂരിന്റെ നിഴല്‍ക്കുത്തിലൂടെയാണ് താരം വെള്ളിത്തിരയിലെത്തിയത് . എന്നാൽ ഇടക്കാലത്തു സിനിമയിൽ നിന്ന് വിട്ടുനിന്ന തരാം വീണ്ടും തമ്മിൽ സിനിമയിലൂടെ തിരിവ്ഹ് വരവ് നടത്തുകയാണ്. കൈതി എന്ന സൂപ്പർ ഹിറ്റ് ആക്ഷൻ ത്രില്ലറിന് ശേഷം  കമൽഹാസനെ നായകനാക്കി  ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വിക്രം.  ഇതിൽ ഇനി കമലാഹാസനൊപ്പം നരേനും.  കൈതിയിലെ ബിജോയ് എന്ന മുഴുനീള പൊലീസ് കഥാപാത്രത്തെ നരേൻ അവതരിപ്പിച്ചിരുന്നു.  Naren-in-new tamil movie

നരേന്റെ വാക്കുകൾ ഇങ്ങനെ, ‘വിക്രം സിനിമയുടെ ടീസർ പുറത്തിറങ്ങിയ സമയത്ത് ലോകേഷിനെ അഭിനന്ദനം അറിയിക്കാൻ വിളിച്ചപ്പോഴാണ് എനിക്കും ഒരു വേഷമുണ്ടെന്ന് അറിയിക്കുന്നത്. ആ സമയം ദുബായിയിൽ ഒരു തമിഴ് സിനിമയുടെ ഷൂട്ടിങിൽ ആയിരുന്നു. തിരിച്ചെത്തിയതിനു ശേഷം തിരക്കഥയുടെ പ്രസക്തഭാഗങ്ങൾ വിവരിക്കുകയും ചെയ്തിരുന്നു. പ്രധാനകഥാപാത്രത്തെയാണ് ഞാൻ അവതരിപ്പിക്കുന്നതെന്ന് അപ്പോഴാണ് മനസ്സിലായത്. ചെറുപ്പം മുതലേ കമൽഹാസനോട് കടുത്ത ആരാധന ആയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം അഭിനയിക്കുക എന്നത് എന്നും സ്വപ്നമായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുകയാണ്, അത് ലോകേഷിന്റെ സംവിധാനത്തിൽ കൂടി ആകുമ്പോൾ അതിലേറെ സന്തോഷമുണ്ട്. വിക്രം എന്ന ചിത്രം എല്ലാ രീതിയിലും കൈതിക്ക് മുകളിൽ നിൽക്കുന്ന സിനിമയായിരിക്കും.

Naren-in-new tamil movieഎന്റെ ഭാഗങ്ങൾ ഓഗസ്റ്റിൽ ഷൂട്ടിങ് ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ ലുക്കിൽ അല്ലെങ്കിലും കൈതിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിൽ ആയിരിക്കും വിക്രമിൽ എത്തുക. കൈതിയിലെ പൊലീസ് വേഷത്തിന് ശേഷം തമിഴിൽ നിന്ന് നിരവധി പൊലീസ് വേഷങ്ങൾ ലഭിച്ചിരുന്നു. ഒരേ വേഷങ്ങൾ ചെയ്യാൻ താല്പര്യമില്ലാത്തത് കൊണ്ട് പലതും വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇത് കൂടാതെ മറ്റൊരു തമിഴ് ചിത്രം ചെയ്യുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകും.’– നരൈൻ പറയുന്നു.