വിണ്ണോളം ഉയർന്നാലും മണ്ണ് മറക്കാത്ത താരങ്ങളി ഒരാൾ. ജാഫർ ഇടുക്കിയെ കുറിച് നടനും സംവിധായകനുമായ നാദിർഷ സോഷ്യൽ മീഡിയയിൽ പങ്കു വെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നു വരികൾ ആണിവ, തന്റെ സിനിമയുടെ ലൊക്കേഷനിൽ ജോലി ചെയ്യുന്ന ജാഫർ ഇടുക്കിയുടെ വീഡിയോ പങ്കു വെച്ച് കൊണ്ടാണ് പോസ്റ്റ്. നാദിർഷ സംവിധാനം ചെയ്യുന്ന സംഭവം നടന്ന രാത്രിയിൽ എന്ന സിനിമയുടെ ലൊക്കേഷനിലെ വീഡിയോ ആണ് നാദിർഷ പങ്കു വെച്ചിരിക്കുന്നത്. മഴയിൽ സെറ്റിടുന്ന ജോലിക്കാർക്കൊപ്പം ജാഫറും കൂടുകയാണ്. മഴ പെയ്ത് അവിടവിടാ വെള്ളം തളം കെട്ടി കിടക്കുന്നത് കാണാം. മുണ്ട് മുറുക്കിയുടുത്ത് തലയിൽ കെട്ടും കെട്ടി അവർക്കൊപ്പം ഒരാളായി ജാഫർ ജോലി ചെയ്യുകയാണ്. 

വീഡിയോ ഇതിനകം സിനിമ പ്രേമികൾക്കിടയിൽ വൈറലായിക്കഴിഞ്ഞു. ജാഫർ ഇടുക്കിയെ അഭിന്ദിച്ചു കൊണ്ട് എത്തുന്നത്. പച്ചയായ മനുഷ്യനാണ് ജാഫർ ഇടുക്കിയെന്നും ഇത് പോലെയുള്ള താരങ്ങലെ ബഹുമാനം ആണെന്നും ആരധകർ കമന്റ് ചെയ്യുന്നു. ജോലിയുടെ മഹത്ത്വവും കഷ്ടപ്പാടിന്റെ വേദനയും അറിയാവുന്നത് കൊണ്ടാണ് ജാഫർ ഇടുക്കി ഇങ്ങനെ ചെയ്തതു എന്നാണ് മറ്റൊരാളുടെ നിരീക്ഷണം. ഇടുക്കിക്കാരെ മൊത്തം പ്രശംസിച്ചുകൊണ്ടാണ് ചിലർ എത്തുന്നത് ഇടുക്കിക്കാർ മതോം ഇങ്ങനെയാണെന്നു അവർ പറയുന്നു. കാരന്തൂർ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കാരന്തൂർ നിർമിച്ച നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയാണ് സംഭവ നടന്ന രാത്രിയിൽ. സംവിധായകനെന്ന നിലയിൽ നാദിർഷായുടെ ആറാമത്തെ ചിത്രമാണിത്. തിരക്കഥാകൃത്തായ റാഫിയുടെ മകൻ മുബിൻ എം റാഫിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്. ഞാൻ പ്രകാശൻ, മകൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ദേവിക സഞ്ജയ്‌ ആണ് നായികയായി എത്തുന്നത്. അർജുൻ അശോകനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.