താൻ ബോധം കെട്ട് വീണു എന്ന വാർത്തക്കെതിരെ പ്രതികരിച്ചു നടൻ നാദിർഷ. ഞാന്‍ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്ക്കാരം’ എന്നു പറഞ്ഞ് കൊണ്ടാണ് ഷൂട്ടിംഗ് സ്ഥലത്തെ ചിത്രം താരം പങ്കുവെച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ കോമഡി മാസ്റ്റേഴ്സിന്റെ ഷൂട്ടിങിലാണ് താൻ എന്ന് താരം സോഷ്യൽ മീഡിയിൽ പങ്കു വെച്ചിട്ടുണ്ട്. സംവിധായകനും നടനുമായ ജോണി ആന്റണി, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരും നാദിര്‍ഷ പങ്കുവച്ച ചിത്രത്തിലുണ്ട്. നാദിര്‍ഷയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. സാര്‍ സന്തോഷത്തോടെ ഇരിക്കുന്നത് കാണാന്‍ മാത്രമേ ആഗ്രഹം ഉള്ളൂ ദൈവം കാത്തു കെള്ളും എന്നാണ് ഒരു കമന്റ്.
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാവാനായിരുന്നു നിര്‍ദേശം.ഇരുവരും തമ്മിലുള്ള സൗഹൃദയം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. നടി ആക്രമിക്കപ്പെട്ട കേസിലും തുടക്കക്കാലത്ത് നാദിര്‍ഷയുടെ പേര് അവിടിവിടെ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും കേസില്‍ നാദിര്‍ഷയുടെ പങ്കോ മറ്റ് കാര്യങ്ങളോ ഒന്നും തന്നെ ഇതുവരെയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ദിലീപുമായി അടുത്ത ബന്ധമുള്ളയാളായതിനാല്‍ തന്നെ കൂടുതല്‍ എന്തെങ്കിലും തെളിവ് നാദിര്‍ഷയെ ചോദ്യം ചെയ്യുന്നതിലൂടെ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണക്ക് കൂട്ടല്‍.
ക്രൈം ബ്രാഞ്ച് ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ തനിക്കു ദേഹാസ്വാസ്ഥ്യം വന്നതിനെ തുടർന്ന് ഹോസ്പിറ്റലിൽ ആണ് എന്നാണ് വാർത്തകൾ പുറത്തു വന്നിരുന്നത്. വിവരം അറിഞ്ഞു ദിലീപ് ഹോസ്പിറ്റലിൽ ചെന്നെന്നും ചില മീഡിയകൾ പറയുന്നു.