ഓഗസ്റ്റ് 11 ന് റിലീസ് ആയ ചിത്രമാണ് “ന്നാ താന്‍ കേസ് കൊട്”.ചിത്രത്തിൽ നായകൻ ആയി എത്തുന്നത് കുഞ്ചാക്കോ ബോബൻ ആണ്.സിനിമയുടെ റിലീസിനകന്റെ ഭാഗമായിട്ട് ഇറങ്ങിയ പരസ്യത്തിന്റെ വാചകവുമായി ബന്ധപ്പെട്ടു നിരവധി ആളുകൾ ഇതിനു കമ്മന്റുമായി എത്തിയത്.എന്നാൽ ഇപ്പോൾ നടൻ ജോയ് മാത്യുവിന്റെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.താരം സിനിമയുടെ പരസ്യത്തിന് വേണ്ടി ഉപയോഗിച്ച അണിയറ പ്രവർത്തകർക്ക് അഭിവാദ്യവുമായിട്ടാണ് എത്തിയിരിക്കുന്നത്.
“വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് “എന്നാണ് വായിക്കേണ്ടത് എന്നാണ് നടൻ ജോയ് മാത്യു പറഞ്ഞത്. വഴിയിൽ കുഴിയുണ്ട് കുഴിൽ വീണു മരണകൾ ധാരാളം ഉണ്ട്.നടൻ ഈ സോഷ്യൽ മീഡിയ പേജിൽ പ്രതികരിച്ചു നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്. നടൻ ജോയ് മാത്യുവിനെ കൂടാതെ ബെന്യാമിന്‍, ശാരദക്കുട്ടി തുടങ്ങിയവരും വിഷയത്തില്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന് മികച്ച രീതിയിൽ ഉള്ള പ്രതികരണം ലഭിക്കുന്നുണ്ട്.കുഞ്ചാക്കോ ബോബൻ, ഗായത്രി,രാജേഷ് മാധവൻ, സൈജു കുറുപ് , വിനയ് ഫോർഡ്, ജാഫർ ഇടുക്കി തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.