നടൻ മാമുക്കോയയുടെ മരണം സിനിമ പ്രേമികളെ മാത്രമല്ല മൊത്തം പ്രേഷകരിലും സങ്കടം ഉണ്ടാക്കി. ഇനിയും ആ തഗ് ഡയലോഗുകൾ പോലും ഉണ്ടാവില്ലല്ലോ എന്ന സങ്കടം ആണ്. മലയാള സിനിമയിലെ എല്ലാ പ്രമുഖൻമാരുടെ കൂടെയും അഭിനയിച്ചു വിജയിച്ച ഒരു നടൻ തന്നെയായിരുന്നു മാമുക്കോയ, എന്നാൽ അദ്ദേഹത്തിന്റെ കബറടക്കത്തിന് വിരലിൽ എണ്ണാവുന്ന നടന്മാരും നടികളുമേ എത്തിയിരുന്നുള്ളൂ, എന്നാൽ നടൻ ഇന്നസെന്റ് മരിച്ചപോളും ,എന്തിന് മമ്മൂട്ടിയുടെ ഉമ്മ വരെ മരിച്ചപ്പോൾ നിരവധി താരങ്ങൾ ആയിരുന്നു എത്തിയത്, ശരിക്കും പറഞ്ഞാൽ ഇത് മാമുക്കോയ എന്ന നടനോടുള്ള അനാദരവ് അല്ലെ എന്നാണ് ഇപ്പോൾ പ്രേക്ഷകർ ചൂണ്ടി കാണിക്കുന്നത്

എന്നാൽ സിനിമ താരങ്ങൾ വന്നില്ലെങ്കിലും പ്രിയ നടനെ ആദരാഞ്ജലികൾ അർപ്പിക്കാൻ വലിയ ഒരു ജനാവലിക്കൂട്ടം തന്നെ ഒത്തുകൂടിയിരുന്നു. ഇപ്പോൾ ഇതിന്റെ പേരിൽ നടൻമുകേഷിന് ആണ് വിമർശനം ഉണ്ടായിരിക്കുന്നത്. നടന്റെ മരണത്തിൽ നേരിട്ട് ഒരു അനുശോചനം അറിയിക്കാൻ നടനും, എം ൽ എ യുമായ മുകേഷ് നേരിട്ട് എത്തിയിരുന്നില്ല. എന്നാൽ ഇതിനെ പിന്നാലെ മുകേഷ് തന്റെ യു ട്യൂബ് ചാനലിലൂടെ നടൻ മമ്മൂട്ടിയെ കുറിച്ചുള്ള ഒരു അനുഭവ കഥ പങ്കുവെച്ചു ,എന്നാൽ ഈ വീഡിയോയുടെ ആദ്യം തന്നെ നടൻ മാമുകോയയെ ഒന്ന് അനുസ്മരിക്കമായിരുന്നു എന്നാണ് വിമർശനം.

മുകേഷിന്റെ ഈ വീഡിയോക്ക് താഴെ നിരവധി വിമർശനങ്ങൾ ആണ് എത്തുന്നത്, മാമുകോയക്ക് ഒരു അനുശോചനമെങ്കിലും നടൻ മുകേഷിനെ പങ്കുവെക്കാം എന്നായിരുന്നു പ്രേക്ഷകർ പറയുന്നത്. ഇങ്ങനൊരു അനുശോചനം നടത്താതെ മമ്മൂട്ടിയെ പുകഴ്ത്തൽ നടത്തിയത് വളരെ തെറ്റാണ് എന്നാണ് അവർ പറയുന്നത്.