താൻ എന്തുകൊണ്ട് സൂപ്പർ സ്റ്റാർ ആയില്ല എന്ന് പലരും തന്നോട് ചോദിച്ചട്ടുണ്ടെന്നും,അതിനു ഇതുവരെയും  ഉത്തരം കൊടുത്തിട്ടില്ല എന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്, എന്നാൽ അതിനൊരു കാരണം ഉണ്ടെന്നു മുകേഷ് തുറന്നു പറയുകയാണ്, പല നായകന്മാരുടെ കഥയും മുകേഷ് ഒരു കോമഡി പോലെ പറഞ്ഞു പ്രതിഫലിപ്പിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ തന്റെ ഒരു രസകരമായ കാര്യം ആണ് പറയുന്നത്.

സത്യത്തിൽ ഞാനും ഇതുപോലെ ആലോചിട്ടുണ്ട്, എന്തുകൊണ്ട് ഞാനും ഒരു സൂപ്പർസ്റ്റാർ ആകാഞ്ഞത്, എന്നാൽ അതിന്റെ കാരണം സിദ്ധിഖ് ലാലിനോടുള്ള ദേഷ്യം അവർ തീർത്തതാണ്. പലപ്പോഴും ഞാൻ വിചാരിച്ചു ആരോടും ഇനിയും അവസരങ്ങൾ ചോദിക്കാത്തതുകൊണ്ടാണോ എന്ന് അല്ല. എന്നാൽ സിദ്ധിഖ് ലാലിനോടുള്ള ദേഷ്യം തന്നോട് തീർത്തതാണ്, കാരണം അവരുടെ  സിനിമകൾ ഇറങ്ങുമ്പോൾ വളരെ വിജയം ആണ് എന്നാൽ മറ്റുള്ളവരുടെ ചിത്രങ്ങൾ ശ്രെദ്ധിക്കാതെ പോയിട്ടുണ്ട്

ഇതുകൊണ്ടു പലപ്പോഴും സിനിമകൾ മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്, അവരുടെ സിനിമകളിൽ അഭിനയിച്ചത് കാരണം തനിക്കു ആ കാലഘട്ടത്തിൽ ആരും തനിക്കു ഒരു സിനിമകൾ തന്നട്ടില്ല, പിന്നെ എങ്ങനെയാണ് താൻ ഒരു സൂപ്പർസ്റ്റാർ ആകുന്നത് മുകേഷ് തമാശരൂപേണ പറയുന്നു.