പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റേത്, ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ അറിയുവാൻ ആരാധകര്‍ക്ക് വളരെ ഇഷ്ടമാണ്, കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടൻ നാദിർഷായുടെ മകളുടെ വിവാഹ ചടങ്ങിന് എത്തിയ ദിലീപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു, വിവാഹ നിശ്ചയം മുതൽ ബ്രൈഡൽ പാർട്ടി വരെയുള്ള വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്തു, വിവാഹത്തിൽ ഏറെ തിളങ്ങിയത് ദിലീപും കുടുംബവും ആയിരുന്നു, ദിലീപിനൊപ്പം എല്ലാ ചടങ്ങളിലും മകൾ മീനാക്ഷിയും എത്തിയിരിക്കുന്നു,
മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്,അമ്മയെ പോലെ തന്നെ മകൾ സുന്ദരിയാണ് എന്നാണ് എല്ലാവരും പറഞ്ഞത്, മീനാക്ഷിയുടെ ഡാൻസിന്റെ വീഡിയോയും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു,സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മീനാക്ഷി, അതുകൊണ്ട് തന്നെ മീനാക്ഷി പങ്കുവെക്കുന്ന പോസ്റ്റുകളും ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്, ഇപ്പോൾ മീനാക്ഷി പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. അതീവ സുന്ദരിയായി സാരിയുടുത്ത ഉള്ള ചിത്രങ്ങളാണ് മീനൂട്ടി പങ്കുവെച്ചിരിക്കുന്നത്. ചുവപ്പ് സാറ്റേൺ സാരിയും ബ്ലാക്ക് സ്ലീവ്ലെസ് ബ്ലൗസുമാണ് വേഷം. കാണാൻ അതീവ സുന്ദരി ആയിട്ടുണ്ട്, സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റമാണോ എന്നാണ് ആരാധകർ ചിത്രത്തിന് താഴെ ചോദിക്കുന്നത്