സിനിമ ലോകത്തെ രണ്ടു ലേഡി സൂപ്പർസ്റ്റാറുകൾ ആണ് മഞ്ജു വാര്യരും, നയൻതാരയും, വുമൺസ് ഡേയിൽ മഞ്ജു വാര്യർ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്,നയൻതാരയെ ചേർത്ത് പിടിച്ചിരിക്കുന്ന ഫോട്ടോയാണ് മഞ്ജു വാര്യർ പങ്കുവെച്ചത്. നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു വണ്ടർ വുമണുണ്ട്. എന്റെ അടുത്ത് അങ്ങനെയൊരാളുണ്ട് എന്നാണ് ഫോട്ടോയ്ക്കൊപ്പം മഞ്ജു വാര്യർ കുറിച്ചത് കൂടാതെ ലവ് യു സൂപ്പർസ്റ്റാർ എന്നുംനടി കുറിച്ച് ,ഈ ചിത്രത്തിന് താഴ് നിരവധി ആളുകൾ ആണ് കമന്റുമായി എത്തുന്നത്

രണ്ട് സൂപ്പർസ്റ്റാറുകൾ ഒരു ഫ്രെയ്മിൽ എന്ന് ആരാധകർ ചൂണ്ടിക്കാട്ടി.സാനിയ അയ്യപ്പൻ, അശ്വതി ശ്രീകാന്ത്, പേർളി മാണി, പാർവതി തിരുവോത്ത്, രചന നാരായണൻകുട്ടി, കനിഹ, ആത്മീയ, ബീന ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്,പെർഫെക്ട് പിക്ച്ചർ എന്ന് പേര്ളിയും കമന്റ് ചെയ്യ്തിട്ടുണ്ട്, തെന്നിന്ത്യൻ സിനിമയിൽ ഇവർക്ക് മുമ്പോ ശേഷമോ ഇത്രമാത്രം ജനശ്രദ്ധ നേടിയതാരങ്ങളില്ല അതെടുത്തപറയാവുന്ന ഒന്ന് തന്നെയാണ് . അതുകൊണ്ടാണ് ലേഡി സൂപ്പർസ്റ്റാറെന്ന് രണ്ട് പേരെയും ആരാധകർ സ്നേഹത്തോടെ വിളിക്കുന്നത്.

രണ്ട് പേരുടെയും കരിയറും ജീവിതത്തിലുമുണ്ടായ നാടകീയ സംഭവങ്ങൾ ഒന്നിലേറെയാണ്. ഗോസിപ്പുകളും വിവാദങ്ങളും ഇരുവരെയും തേടി എപ്പോഴും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാൽ ഇവ അവ​ഗണിച്ച് മുന്നോട്ട് നീങ്ങാൻ നയൻതാരയെ പോലെ മഞ്ജു വാര്യർക്കും കഴിഞ്ഞു. അടുത്ത കാലത്താണ് മഞ്ജു വാര്യർ തമിഴകത്ത് സാന്നിധ്യമറിയിച്ചത്.രജിനികാന്തിനൊപ്പമാണ് മഞ്ജുവിന്റെ അടുത്ത തമിഴ്സി നിമ,ടെസ്റ്റ് ആണ് നയൻതാരയുടെ റിലീസിന് ഒരുങ്ങുന്ന അടുത്ത സിനിമ