ഓരോ താരത്തിന്റെ മനോഹരമായ കഥകൾ പറയാൻ കഴിവുള്ള നടൻ ആണ് മുകേഷ്. ഇപോൾ അങ്ങനെ കഥകൾ പറയുന്നു തന്റെ യു ടുബ് ചാനൽ ആയ മുകേഷ് സ്പീക്കിങ്ലൂടെ ആണ്. ഇപ്പോൾ നടൻ മമ്മൂട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായ ഒരു സംഭവത്തെ പറ്റിയാണ് നടൻ മുകേഷ് പറയുന്നത്. തന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായ മമ്മൂട്ടിയുടെ ഒരു ചിത്രം ആയിരുന്നു സ്ഫോടനം. ഈ ചിത്രത്തിലേക്ക് നായകനായി മമ്മൂട്ടി തന്നെ വേണമെന്നു സംവിധായകൻ പി ജെ വിശ്വംഭരൻ വാശി പിടിച്ചു ,മുകേഷ് പറയുന്നു.
മമ്മൂട്ടി ഇന്ന് ഈ നിലയിൽ എത്താൻ കാരണം താനാണ്, സ്ഫോടനം എന്ന സിനിമയിൽ മമ്മൂട്ടി യെ കൊണ്ട് വന്നത് ഞാൻ ആണ് വിശ്വംഭരൻ പറഞ്ഞു, അന്ന് മമ്മൂട്ടിയെ അധികം ആർക്കും അറിയില്ല. സ്ഫോടനം എന്ന ചിത്രം ഹിറ്റായതിന് ശേഷമാണ് മമ്മൂട്ടിക്ക് നല്ല നല്ല റോളുകൾ ലഭിക്കാൻ തുടങ്ങിയത്. ഞാൻ അന്ന് ലൊക്കേഷനിൽ ചെന്ന് നോക്കിയപ്പോൾ മമ്മൂട്ടിയും ഭാര്യയും മഴയത്തു നനഞ്ഞു നില്കുന്നു കുറച്ചു ആളുകൾ കൂടെ നില്പുണ്ട് മമ്മൂട്ടി വലിയ സ്റ്റാർ അല്ലാതുകൊണ്ടു ആരും അങ്ങനെ ശ്രെദ്ധിക്കുന്നുമില്ല വിശ്വംഭരൻ പറഞ്ഞു.
ആ സമയം മമ്മൂട്ടിയുടെ വിവാഹം കഴിഞ്ഞ സമയം ആയിരുന്നു. അപ്പോൾ എന്റെ മനസിൽ ആ സീൻ കണ്ടു ഒരു ഫീൽ തോന്നി, നല്ല നടൻ ആകേണ്ട ആളാണ് നല്ല സുന്ദരൻ ആണ് നല്ല ശരീരവും ആണ് എന്തെങ്കിലും നല്ല റോൾ കൊടുത്തേക്കാം രക്ഷപെടുന്നെങ്കിൽ രക്ഷപെടട്ടെ ഞാൻ വിചാരിച്ചു പി ജെ വിശ്വംഭരൻ എന്നോട് പറഞ്ഞു മുകേഷ് പറയുന്നു.