അവാർഡ് വേദിയിൽ വികാരഭരിതനായി ജോജു ജോർജ. ആനന്ദ ടിവി ഫിലിം അവാർഡ് വേദിയിലെ ആണ് മനോഹരമായ നിമിഷങ്ങൾ കണ്ടത് . വിവിധ സിനിമകളിലെ പ്രകടങ്ങൾ മാനിച്ചു വെർസെറ്റിൽ ആക്ടറിനുള അവാർഡ് ആണ് ജോജുവിന്‌ ലഭിച്ചത്. അവാർഡ് നൽകിയത് മലയാളികളുടെ പ്രീയപ്പെട്ട ടോവിനോ തോമസ്. അവാർഡ് നൽകിയ ശേഷാണ് ടോവിനോ പറഞ്ഞത് സദസ്സിലുള്ളവരിൽ ചിരി പടർത്തി. എന്തൊരു ഗതികേടാണ് മനുഷ്യ നിങ്ങൾക്ക് .. ഞാനൊക്കെ അവാർഡ് വാങ്ങിയത് മമ്മൂക്കയുടെ കൈയിൽ നിന്നാണ്, നിങ്ങൾക്ക് അവാർഡ് നൽകിയത് ഞാനും എന്നാണ് ടോവിനോ പറഞ്ഞത്.

അവാർഡ് വാങ്ങിക്കഴിഞ്ഞു ജോജു പറഞ്ഞും മമ്മൂടിയെ കുറിച്ചാണ്. ഇന്നത്തെ ദിവസത്തെ ഏറ്റവും വലിയ ഭാഗ്യവാൻ മാരായി തോന്നിയത് ടോവിണോയെയും സുരാജ് വെഞ്ഞാറമൂടിനെയും ആണ്. കുട്ടിക്കാലം മുതലുള്ള നമ്മുടെയൊക്കെ സൂപ്പർ താരമായ മമ്മൂക്കയുടെ കൈയിൽ നിന്നാണ് ഇവർ അവാർഡ് വാങ്ങിയത്. എന്റെയും ആഗ്രഹ അതാണ് മമ്മൂക്കാ ഇവിടെ ഉണ്ടാകണമെന്നായിരുന്നു. പിന്നീട് മമ്മൂട്ടി ചെലുത്തിയ സ്വാധീനതേക്കുറിച്ച പറഞ്ഞു തുടങ്ങി ജോജു. അപ്പോൾ മമ്മൂട്ടിയും സ്റ്റേജിലെത്തി. ജോജു പെട്ടെന്ന് നിർത്തിയപ്പോൾ ജോജുണ് നാണം വന്നോ എന്ന് മമ്മൂട്ടി ചോദിച്ചതൊക്കെ മനോഹരമായ നിമിഷങ്ങളാണ്. പിന്നീട് മമ്മൂട്ടിക് ജോജു മീൻ വാങ്ങി നൽകിയ കാര്യം മമ്മൂട്ടിയും പങ്കു വെച്ച്. ഓരോ ദിവസവും ഓരോ മീൻ പൊരിച്ചു തിന്നണം എന്ന് പറഞ്ഞു കൊണ്ട ജോജു ഒരു ലോറി മീൻ നൽകിഎന്ന് മമ്മൂട്ടി പറഞ്ഞു. ഹോൾഡ് വീഡിയോ

 

മമ്മൂട്ടിയുടെ ചാരിറ്റി പ്രവർത്തനങ്ങളെപ്പറ്റിയും ജോജു പറയുകയുണ്ടായി. ഷൂട്ടിംനിടയിലെ ബ്രേക്കുകളിൽ ഫോൺ കാലുകളുടെ തിരക്കില്ല ആയിരിക്കും മമ്മൂക്ക . ഓരോ ഓപ്പറേഷനുകളുടെയും ചികിത്സകളുടെയും കാര്യം ഓരോരുത്തരോടും തിരക്കി കൊണ്ടിരിക്കുന്നതെന്നു ജോജു പറഞ്ഞു. അങ്ങനെ നമ്മൾ അറിയാത്ത ഒരുപാട് ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്ന ആളാണ് മമ്മൂക്കയെന്നു ജോജു പറയുന്നു.