ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. മോഹന്‍ലാലിനെക്കാള്‍ കൂടുതല്‍ ആരാധിച്ചിരുന്നത് നടി നിത്യ മേനോനെയാണ് എന്നും അവരുടെ മറുപടിക്കായി കാത്തിരിക്കുമെന്നും വര്‍ക്കി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ തന്റെ പ്രണയം നഷ്ട്ടപെടുത്തിയതിനു ഒരിക്കൽ നിത്യ മേനോൻ ദുഃഖിക്കും എന്നു സന്തോഷ് വർക്കി പറയുന്നു. ഇനിയും നടി എന്റെ പുറകെ വന്നാലും ഞാൻ വിവാഹം കഴിക്കുക പോലുമില്ല സന്തോഷ് പറയുന്നു.


അവൾ ഒരു നല്ല മനുഷ്യസ്ത്രീ ആയിരുന്നെങ്കിൽ ഒരു ഫോണ്‍ കോണ്‍ടാക്ട് എങ്കിലും തരുമായിരുന്നു. എന്റെ എത്ര സമയമാണ് പോയത്. നിത്യയെ പോലെ ഹൃദയശൂന്യയായ ഒരു പെണ്‍കുട്ടിയെ എനിക്ക് വിവാഹം കഴിക്കണ്ട. എന്റെ സമയവും എനര്‍ജിയും ഞാന്‍ വെറുതെ കളഞ്ഞു. ചതികള്‍ നടക്കുന്ന മേഖലയാണ് സിനിമ.സന്തോഷ് പറഞ്ഞു.

എന്റെ ആത്മാർത്ഥത നിറഞ്ഞ സ്നേഹം ഒരിക്കൽ അവർ മനസിലാക്കും അന്ന് അവർ ദുഃഖിക്കും ,അവൾ എന്നെ അർഹിക്കുന്നില്ല സന്തോഷ് വർക്കി തന്റെ ഫേസ്ബുക്കിൽ കുറിച്ച്. നിത്യ മേനോനെ കാണാന്‍ ബംഗളൂരുവിലെ വീട്ടില്‍ ചെന്നപ്പോഴുണ്ടായ അനുഭവം സന്തോഷ് പങ്കുവെച്ചിരുന്നു. നിത്യയെ കാണാന്‍ ഒരുപാട് ശ്രമിച്ചുവെന്നും ഒരിക്കല്‍ ബംഗളൂരുവിലെ വീട്ടിലേക്ക് നേരിട്ട് ചെന്നെന്നും സന്തോഷ് വർക്കി പറയുന്നു.